Latest News

അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തെ ന്യായീകരിച്ച് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തി. മഠത്തിനെതിരായ അപവാദപ്രചരണം അവിശ്വസനീയമാണ്. അമ്മയെ അറിയുന്നവര്‍ അപവാദം അവജ്ഞയോടെ തള്ളിക്കളയുമെന്നും അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

അമൃതാനന്ദമയി മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മഠത്തിലെ മുന്‍ അന്തേവാസിയായ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അമൃതാനന്ദയിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. 

അമൃതാനന്ദമയിയും മഠവും നല്‍കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും മഠം സമൂഹത്തിന് ചെയ്യുന്ന സേവനങ്ങളാണ് പ്രധാനമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം വിവാദത്തെ കുറിച്ച് വിഷയം പഠിച്ച ശേഷം കൃത്യമായി പ്രതികരിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.