Latest News

യേശുദാസിനെ പാട്ടുകാരനാക്കിയ രാമന്‍ നമ്പിയത്ത് അന്തരിച്ചു

പാലക്കാട്: ആദ്യകാല സിനിമ നിര്‍മാതാവും ഗാനരചയിതാവുമായ രാമന്‍ നമ്പിയത്ത് (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി മകനും കുടുംബത്തിനും ഒപ്പം ഒറ്റപ്പാലം അനങ്ങാടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

രാമന്‍ നമ്പിയത്തിന്റെ 'കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്. എഴുത്തും അഭിനയവും രാഷ്ട്രീയവുമായി നടന്നിരുന്ന നമ്പിയത്തിനെ പ്രൊഫഷണല്‍ നാടകനടനും സിനിമാ നിര്‍മാതാവുമാക്കി മാറ്റുന്നത് കെ.എസ്. ആന്റണിയാണ്.

കാല്‍പ്പാടുകള്‍-ബോക്‌സോഫീസ് പരാജയമേറ്റുവാങ്ങി. കാല്‍പ്പാടുകളുടെ മുറിപ്പാടുകള്‍-എന്ന പേരിലെഴുതിയ ആത്മകഥയില്‍ നമ്പിയത്ത് 'കാല്‍പ്പാടുകള്‍' നല്‍കിയ കയ്‌പേറിയ അനുഭവങ്ങല്‍ വിവരിച്ചിട്ടുണ്ട്. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.