മംഗലാപുരം: പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ വാങ്ങിയ രേഖകള്‍ ഉപയോഗിച്ച് പൊലീസുകാരന്‍ വ്യാജ പേരില്‍ സിംകാര്‍ഡ് സംഘടിപ്പിച്ചതായി പരാതി. ഉപ്പിനങ്ങടി മഠത്തിനടുത്ത ഷബീറാണ് ഉപ്പിനങ്ങടി സ്റ്റേഷനിലെ പൊലീസുകാരന്‍ ലക്ഷ്മീഷയ്ക്കെതിരെ പശ്ചിമ മേഖലാ ഐജിക്കു പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതായും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ഐജി പ്രതാപ് റെഡ്ഡി പറഞ്ഞു.
ഷബീര്‍ പാസ്പോര്‍ട്ടിന് മംഗലാപുരം പാസ്പോര്‍ട്ട് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പൊലീസ് വെരിഫിക്കേഷനായി ഉപ്പിനങ്ങടി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും മൂന്നു ഫോട്ടോകളും ഹാജരാക്കാന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ഇവ ഹാജരാക്കുകയും രണ്ടു സാക്ഷികളെ രേഖകളില്‍ ഒപ്പിടുവിക്കുകയും ചെയ്തു. ഈ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും ഉപയോഗിച്ച് സ്റ്റേഷനിലെ പൊലീസുകാരന്‍ വ്യാജ പേരില്‍ സിംകാര്‍ഡ് വാങ്ങിയെന്നാണു പരാതി.
ഉപ്പിനങ്ങടിയിലെ ഒരു കടയില്‍ നിന്ന് സ്വകാര്യ കമ്പനിയുടെ സിം കാര്‍ഡാണത്രെ പൊലീസുകാരന്‍ വാങ്ങിയത്. ഇത് ഇയാള്‍ ഉപയോഗിക്കുന്നതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നു പൊലീസുകാരനും സിംകാര്‍ഡ് നല്‍കിയ കടയുടമയ്ക്കും എതിരെ പരാതിയുമായി ഉപ്പിനങ്ങടി പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും അവിടെ പരാതി സ്വീകരിച്ചില്ലെന്നും ഐജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment