കൊച്ചി : ആലുവയില്‍ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 300 പവന്‍ സ്വര്‍ണ്ണവും അഞ്ചുലക്ഷം രൂപയുടെ രണ്ട് റോളക്‌സ് വാച്ചുകള്‍ , എല്‍ഇഡി ടി.വി എന്നിവയ്‌ക്കൊപ്പം രണ്ടു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്.
മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ വീട്ടുകാര്‍ ആരും സ്‌ഥലത്ത് ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ ഉള്‍പ്പെടെയാണ് കവര്‍ന്നിട്ടുള്ളത്. വീട് കുത്തിത്തുറന്ന് ഉള്ളില്‍ കടന്ന മോഷ്‌ടാവ് ലോക്കര്‍ തകര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഇത് വിഫലമായതിനെ തുടര്‍ന്നാണ് ലോക്കര്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയത്. വീട് കുത്തിത്തുറന്നതായി ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് ആശുപത്രിയിലുള്ള വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്‌ഥലത്തെത്തിയ വീട്ടുകാരാണ് മോഷണ വിവരം സ്‌ഥിരീകരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment