മംഗലാപുരം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കേരി സ്വദേശി താഹിറ (33) യാണ് മരിച്ചത്. യുവതിയുടെ മരണം ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഷിവാലി കാരമ്പള്ളി ജനതാകോളനിയിലെ മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് താഹിറ. കഴിഞ്ഞദിവസം രാത്രിയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവും സഹോദരനുമാണ് ഹനീഫിനെതിരെ മണിപ്പാല്‍ പോലീസില്‍ പരാതിനല്കിയിരിക്കുന്നത്.
നേരത്തേ താഹിറയെ കാണാനില്ലെന്നുപറഞ്ഞ് ഹനീഫ് മണിപ്പാല്‍ പോലീസില്‍ പരാതിനല്കിയിരുന്നു. പരാതി നല്കി രണ്ടുദിവസത്തിനുള്ളില്‍ യുവതി വീട്ടില്‍ തിരിച്ചെത്തുകയുംചെയ്തു. 13 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. പത്തുവയസ്സുള്ള മകനും 11 വയസ്സുള്ള മകളുമുണ്ട്. ഹനീഫും താഹിറയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment