Latest News

ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നായി

കൊച്ചി: വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുകയായിരുന്ന സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും ഒരുമിച്ചു താമസമാരംഭിച്ചു. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീണ്ടും ഒന്നാകാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. സ്വരചേര്‍ച്ച ഇല്ലാതായതോടെ ഇരുവരും വേറിട്ടായിരുന്നു താമസം.

താന്‍ മാനേജിംഗ് ഡയറക്ടറായ ഫോര്‍ ഫ്രെയിംസ് സൗണ്ട് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നെന്ന് ലിസി പറയുന്നു. ഈ തര്‍ക്കങ്ങളാണ് പിന്നീട് വലിയ ഈഗോ പ്രശ്‌നങ്ങളായി വളര്‍ന്നത്.

സിസിഎല്‍ ടീമിലെ ഒരു കളിക്കാരനുമായുള്ള ലിസിയുടെ അടുപ്പമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും ലിസി 80 കോടിരൂപ വിവാഹമോചനത്തിനായി ആവശ്യപ്പെട്ടെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. ഇതൊക്കെ തെറ്റാണെന്ന് ലിസി തന്നെ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lissy, Priyadarshan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.