മഞ്ചേരി: വീട്ടില്‍ യുവതിയെ പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കി കൊടുത്ത വീട്ടമ്മയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പിടികിട്ടാനുള്ള മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കേസിലെ രണ്ടാം പ്രതി ഊര്‍ങ്ങാട്ടിരി പൂവത്തിക്കല്‍ കുരിക്കലമ്പാടം പള്ളിപ്പറമ്പന്‍ മുനീബ(34)യെ അറസ്റ്റു ചെയ്തതോടെയാണ് കേസുമായി ബന്ധപ്പെട്ട നാലുപേര്‍ക്കെതിരേ അന്വേഷണം ശക്തമാക്കിയത്.
ഊര്‍ങ്ങാട്ടിരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് മുനീബയെ മഞ്ചേരി സിഐ കൃഷ്ണദാസും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി എടവണ്ണ പന്നിപ്പാറ കല്ലന്‍ റിയാസ് എന്ന കുട്ടിമാന്‍ (28) റിമാന്‍ഡിലാണ്. ബുധനാഴ്ച രാത്രിയാണ് മുനീബയെ പോലീസ് പിടികൂടിയത്. കുരിക്കമ്പാടിലെ വീട്ടിലാണ് ഇവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത്. മുനീബയുടെ അയല്‍വാസിയായ 24 കാരിയെയാണ് പീഡിപ്പിച്ചത്.
കേസില്‍ നാലുപേരെ കൂടി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. മുനീബയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മുനീബ മൂന്ന് കുട്ടികളോടൊപ്പമാണ് താമസിക്കുന്നത്. യുവതിയെ ഭീഷണിപ്പെടുത്തി മുനീബയുടെ സുഹൃത്തുക്കളായ നാലുപേര്‍ക്ക് കാഴ്ചവച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഒരുവര്‍ഷമായി യുവതിയെ ഉപയോഗിച്ച് വീട്ടില്‍ അനാശാസ്യം നടത്തിവരികയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു. രണ്ടായിരം മുതല്‍ എണ്ണായിരം രൂപ വരെ ഇതിനായി മുനീബ ഈടാക്കിയിരുന്നു. കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപെടുത്തിയാണ് പലര്‍ക്കും യുവതിയെ കാഴ്ചവച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: യുവതിയുമായി സൗഹൃദത്തിലായിരുന്ന മുനീബ ഒരു വര്‍ഷം മുമ്പ് കീഴുപറമ്പ് ആംഗന്‍വാടിയില്‍ ഡാന്‍സ് ക്ലാസ് ഉണ്ടെന്നു പറഞ്ഞു യുവതിയെ കൂടെ കൂട്ടി. ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോള്‍ അതുവഴിയെത്തിയ കാറിലെ യാത്രികന്‍ പരിചയക്കാരനാണെന്നു പറഞ്ഞു യുവതിയുമായി കാറില്‍ കയറി. ഈ കാര്‍ കോഴിക്കോട് ഭാഗത്തേക്കാണ് പോയത്. അഗസ്ത്യമൂഴിയില്‍ കാര്‍ നിര്‍ത്തി ആളൊഴിഞ്ഞ പ്രദേശത്തു വച്ച് യുവതിയെ പീഡിപ്പിച്ചു.
ഈ ദൃശ്യം മുനീബ കാമറയില്‍ പകര്‍ത്തി. ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പീഡനങ്ങള്‍. പിന്നീട് യുവതിയെ പലര്‍ക്കും കാഴ്ചവച്ചു. ഇതുപ്രകാരം മുനീബ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ചേവായൂരില്‍ സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും മുനീബക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. തട്ടിപ്പിനിരയായ മുക്കം ഗോതമ്പ് റോഡ് സ്വദേശി മുഹമ്മദ് നല്‍കിയ പരാതിയില്‍ നേരത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അരിക്കോട് പത്തനാപുരം സ്വദേശിയില്‍ നിന്നും പത്ത് ലക്ഷം രൂപയും എടവണ്ണ സ്വദേശിയില്‍ നിന്നും ഏഴ് ലക്ഷം രൂപയും ഒതായി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം രൂപയും തട്ടിയ കേസില്‍ മുനീബക്ക് പങ്കുള്ളതായി പരാതിയുണ്ട്. നേരത്തെ അരീക്കോട് പോലീസില്‍ ഇതേക്കുറിച്ച് പരാതി നല്കിയിട്ടും കേസെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നു യുവതിയുടെ ബന്ധുക്കള്‍ മഞ്ചേരി സിഐയ്ക്കു പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയ നാട്ടുകാര്‍ക്കെതിരേ അരീക്കോട് പോലീസ് കള്ളക്കേസെടുത്തെന്നും നാട്ടുകാര്‍ ആരോപിച്ചു.
മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. മഞ്ചേരി സിഐ കൃഷ്ണദാസ്, എഎസ്‌ഐമാരായ ടി. ഗംഗാധരന്‍, കെ.ടശ വിജയന്‍, സിപിഒമാരായ സുഭാഷ്, പി.സി. ഷീബ, സുഷമ, സജീവ്, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Black Male, Police, Case, Arrested.

No comments:
Post a Comment