തലശേരി: സ്കൂളില്‍ പോകാതെ പാര്‍ക്കില്‍ കറങ്ങുന്ന കുട്ടിക്കമിതാക്കളെ പിടിക്കാനിറങ്ങിയ പോലീസിന്റെ വലയില്‍ വ്യാഴാഴ്ച കുടുങ്ങിയത് വിവാഹമുറപ്പിച്ച അധ്യാപികയും സഹപ്രവര്‍ത്തകനായ അധ്യാപകനും. നഗരത്തിലെ പാര്‍ക്കുകളില്‍ പോലീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് അധ്യാപകരായ കമിതാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ കുടുങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Teachers, Park, Police, Rade
നാല് പേരും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു. തങ്ങള്‍ക്കെതിരേ കേസെടുക്കുകയോ വീട്ടുകാരെ വിവരമറിയിക്കുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് നാല് പേരും ഒരേ സ്വരത്തില്‍ പറഞ്ഞതോടെ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ നാല് പേരേയും പോലീസ് വിട്ടയച്ചു. വിവാഹം ഉറപ്പിച്ചിട്ടുള്ള അധ്യാപികയാണ് വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ സഹപ്രവര്‍ത്തകനായ അധ്യാപകനോടൊപ്പം തലശേരിയിലെത്തിയത്.
പോലീസ് പിടികൂടിയപ്പോള്‍ തന്റെ കൂടെയുള്ളത് സഹോദരനാണെന്ന നിലപാടിലായിരുന്നു യുവതി. തുടര്‍ച്ചയായിട്ടുള്ള ചോദ്യം ചെയ്യലില്‍ വര്‍ഷങ്ങളായി സഹപ്രവര്‍ത്തകനുമായി അടുപ്പത്തിലാണെന്നും വിവാഹം കഴിഞ്ഞാല്‍ പിന്നെ പഴയതു പോലെ കാണാനും സംസാരിക്കാനും സാധിക്കില്ലെന്നതിനാലാണ് സ്വസ്ഥമായി സംസാരിക്കാനായി തലശേരിക്ക് വണ്ടി കയറിയതെന്നും ഇരുവരും പോലീസിനോട് പറഞ്ഞു.

ട്രെയിന്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയുമായിട്ടാണ് ബത്തേരി സ്വദേശിയായ യുവാവ് പാര്‍ക്കിലെത്തിയത്. പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സ്കൂളില്‍ പോകാതെ പാര്‍ക്കിലെത്തുന്ന കുട്ടിക്കമിതാക്കളെ പിന്തിരിപ്പിക്കാനുമാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ സുരേന്ദ്രന്‍ കല്ല്യാടന്റെ നേതൃത്വത്തില്‍ പോലീസ് പാര്‍ക്കുകളിലെ പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഡസന്‍ കുട്ടിക്കമിതാക്കളാണ് പിടിയിലായത്. നഗരത്തിലെ പല സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിരാവിലെ ട്യൂഷനെത്തുന്ന കുട്ടികള്‍ ട്യൂഷന്‍ സെന്ററില്‍ കയറാതെ പാര്‍ക്കുകളിലെത്തുന്നതായിട്ടുള്ള വിവരത്തേത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ അതിരാവിലെ തന്നെ പാര്‍ക്കുകളില്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഡസന്‍ കുട്ടിക്കമിതാക്കളാണ് പിടിയിലായത്. നഗരത്തിലെ പല സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിരാവിലെ ട്യൂഷനെത്തുന്ന കുട്ടികള്‍ ട്യൂഷന്‍ സെന്ററില്‍ കയറാതെ പാര്‍ക്കുകളിലെത്തുന്നതായിട്ടുള്ള വിവരത്തേത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ അതിരാവിലെ തന്നെ പാര്‍ക്കുകളില്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Teachers, Park, Police, Rade
No comments:
Post a Comment