ബാംഗ്ലൂര്‍: മൂന്നുമാസം മുന്‍പ് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു എടിഎം ബൂത്തില്‍ വച്ച് അക്രമിയുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി ബാങ്ക് ഉദ്യോഗസ്ഥ ജ്യോതി ഉദയ് ജോലിയില്‍ പ്രവേശിച്ചു. മാരകമായി പരിക്കേറ്റ ജ്യോതി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും അവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ടാണ് ജ്യോതി ആരോഗ്യനില വീണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ എഴിന് കോര്‍പ്പറേഷന്‍ ബാങ്കിന്റെ സര്‍വീസ് ബ്രാഞ്ചിലേക്ക് ഭര്‍ത്താവ് ഉദയകുമാറിനൊപ്പം എത്തിയ ജ്യോതി രണ്ടാം നിലയിലുള്ള ഓഫീസിലേക്ക് നടന്നുവന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് സന്തോഷം അടക്കാനായില്ല.
ജ്യോതിക്ക് ഇപ്പോള്‍ എഴുതാനും ടൈപ്പ് ചെയ്യാനും സാധിക്കുന്നുണ്ട്. മനോധൈര്യമാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ജ്യോതി പറഞ്ഞു. എല്ലാ പിന്തുണയും നല്‍കിയ ബാങ്ക് അധികൃതരോടും മികച്ച ചികിത്സ നല്‍കിയ ബി.ജി.എസ്. ആശുപത്രിയോടും അവര്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് രാവിലെയാണ് ജ്യോതിക്ക് എടിഎം ബൂത്തില്‍ വച്ച് വെട്ടേറ്റത്. ജ്യോതി ഉദയിന് പിന്നാലെ എ.ടി.എം. ബൂത്തില്‍ കയറിയ പ്രതി ഷട്ടര്‍ താഴ്ത്തി പണം എടുത്ത് കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യത്തിന് വഴങ്ങാതായപ്പോള്‍ ബാഗില്‍ നിന്ന് വടിവാള്‍ പുറത്തെടുത്ത് വെട്ടി.
വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന ജ്യോതിയുടെ എ.ടി.എം. കാര്‍ഡുമായി പുറത്ത് കടന്ന പ്രതി ബൂത്തിന്റെ ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ബൂത്തില്‍ നിന്നും രക്തം പുറത്തുവരുന്നത് കണ്ടവരാണ് ജ്യോതിയെ ആശുപത്രിയില്‍ എത്തിച്ചത്.
ജ്യോതിക്കെതിരായ അക്രമം ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും പിടികൂടാന്‍ പോലീസിന് ഇതുവരെയായി സാധിച്ചിട്ടില്ല. പ്രതി ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലും സമാന രീതിയിലുള്ള ആക്രമണം നടത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ATM Attack, Jyothi

No comments:
Post a Comment