കൊച്ചി: പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം നല്‍കിയില്ലെന്ന് ആരോപിച്ച് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ നടത്തിയിരുന്ന ജസീറയുടെ സമരം പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി. ചിറ്റിലപ്പള്ളിക്കെതിരേ ജസീറ പോലീസിന് പരാതി നല്കി. സമരം ഒത്തുതീര് പ്പാക്കാന് പോലീസ് ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസില്‍ പരാതി നല്കിയ പശ്ചാത്തലത്തില്‍ ഇനി ചിറ്റിലപ്പള്ളിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയിട്ട് കാര്യമില്ലെന്നാണ് ജസീറയുടെ പക്ഷം. പരാതി പരിഗണിച്ച് തനിക്ക് പോലീസ് നീതി നടത്തിത്തരണമെന്നും ജസീറ ആവശ്യപ്പെട്ടു. നീതി ലഭിക്കുന്നതുവരെ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുമെന്നും ജസീറ വ്യക്തമാക്കി.
പ്രഖ്യാപിച്ച പാരിതോഷികം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുദിവസം ചിറ്റിലപ്പള്ളിയുടെ വസതിക്ക് മുന്നില്‍ ജസീറ സമരം നടത്തി. പാരിതോഷികം നല്കാന് തയാറാണെന്നും അത് ജസീറയുടെ മക്കളുടെ പേരിലേ നല്‍കൂ എന്നുമാണ് ചിറ്റിലപ്പള്ളിയുടെ നിലപാട്. എന്നാല്‍ സമരം ചെയ്തതത് താനാണെന്നും പണം തന്റെ പേരില്‍ തന്നെ വേണമെന്നും ജസീറ ആവശ്യപ്പെടുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, jaseera, Chittilappalli, 5 lakhs

No comments:
Post a Comment