നടന്‍ മുകേഷിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിതയും മൂത്ത മകനും. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mukesh, Saritha,
മക്കളുടെ നിര്‍ബന്ധപ്രകാരണമാണ് വിവാഹിതനായതെന്ന മുകേഷിന്റെ അവകാശവാദത്തെ പൊളിച്ചടുക്കിയാണ് സരിതയുടെയും മകന്റെയും അഭിമുഖം. വിവാഹമോചനം നേടിയില്ലെന്ന മുന്‍ വാദത്തില്‍ സരിത ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതോടെ മുകേഷിന്റെ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
തന്റെ ജീവിതവും ഭാവിയും മുകേഷ് നശിപ്പിച്ചെന്നു പറഞ്ഞുകൊണ്ടാണ് സരിത രംഗത്ത് വന്നിരിക്കുന്നത്. സിനിമയില്‍ തിളങ്ങി നിന്നപ്പോഴായിരുന്നു വിവാഹം. എന്നാല്‍ വിവാഹശേഷം മുകേഷിന്റെ താല്‍പ്പര്യ പ്രകാരം സിനിമയോടു പൂര്‍ണമായും വിടചൊല്ലി. തുടക്കം മുതല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ഉണ്ടായിട്ടും മാറ്റമുണ്ടായില്ല. മുകേഷിന് പലപ്പോഴും അപകര്‍ഷതാ ബോധമായിരുന്നു. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്‍ മാത്രമാണ് ആശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പരാതി ഒരിക്കലും മീഡിയയ്ക്കു മുന്നില്‍ പറയരുതെന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ നിമിഷം വരെ അതു പാലിച്ചതായും സരിത അഭിമുഖത്തില്‍ പറയുന്നു.
മക്കളുടെ നിര്‍ബന്ധ പ്രകാരമാണ് വിവാഹം കഴിച്ചതെന്ന മുകേഷിന്റെ ആരോപണം തെറ്റാണ്. തങ്ങള്‍ വിവാഹിതരായാല്‍ അച്ഛന്‍ ഒറ്റയ്ക്കാകും എന്നാണ് അതിനു കാരണമായി മക്കള്‍ പറഞ്ഞതെന്ന മുകേഷിന്റെ വാദം തെറ്റാണെന്നും മൂത്ത മകന്‍ ശ്രാവണും പറയുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് അച്ഛന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. അതിനു തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ പോലും നേരിട്ടു സംസാരിച്ചിട്ടും അച്ഛന്‍ വിവരം പറഞ്ഞില്ല. വാര്‍ത്ത ടിവിയില്‍ കണ്ട് ഫോണില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ 'ഒഫീഷ്യലായി' ഒന്നും കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
തന്റെ പരീക്ഷയ്ക്കിടെ വിവാഹവാര്‍ത്ത പുറത്തുവിട്ടതും ആസൂത്രിതമാണെന്നും ശ്രാവണ്‍ പറയുന്നു. അമ്മയ്ക്കും തങ്ങള്‍ക്കുമുള്ളതു കൃത്യമായി നല്‍കിയതിനു എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയശേഷം മാത്രമേ അച്ഛന്‍ വിവാഹം കഴിക്കാമായിരുന്നൂ എന്നും ശ്രാവണ്‍ പറയുന്നു. നിനക്ക് 24 വയസുള്ളപ്പോഴാണ് അച്ഛന് വിവാഹം കഴിക്കാന്‍ തോന്നിയത് എന്നു ചോദിച്ച് ഒപ്പം പഠിക്കുന്നവര്‍ പരിഹസിക്കുകയാണെന്നും ശ്രാവണ്‍ വെളിപ്പെടുത്തുന്നു.
തന്റെ ജീവിതവും ഭാവിയും മുകേഷ് നശിപ്പിച്ചെന്നു പറഞ്ഞുകൊണ്ടാണ് സരിത രംഗത്ത് വന്നിരിക്കുന്നത്. സിനിമയില്‍ തിളങ്ങി നിന്നപ്പോഴായിരുന്നു വിവാഹം. എന്നാല്‍ വിവാഹശേഷം മുകേഷിന്റെ താല്‍പ്പര്യ പ്രകാരം സിനിമയോടു പൂര്‍ണമായും വിടചൊല്ലി. തുടക്കം മുതല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ഉണ്ടായിട്ടും മാറ്റമുണ്ടായില്ല. മുകേഷിന് പലപ്പോഴും അപകര്‍ഷതാ ബോധമായിരുന്നു. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്‍ മാത്രമാണ് ആശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പരാതി ഒരിക്കലും മീഡിയയ്ക്കു മുന്നില്‍ പറയരുതെന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ നിമിഷം വരെ അതു പാലിച്ചതായും സരിത അഭിമുഖത്തില്‍ പറയുന്നു.
മക്കളുടെ നിര്‍ബന്ധ പ്രകാരമാണ് വിവാഹം കഴിച്ചതെന്ന മുകേഷിന്റെ ആരോപണം തെറ്റാണ്. തങ്ങള്‍ വിവാഹിതരായാല്‍ അച്ഛന്‍ ഒറ്റയ്ക്കാകും എന്നാണ് അതിനു കാരണമായി മക്കള്‍ പറഞ്ഞതെന്ന മുകേഷിന്റെ വാദം തെറ്റാണെന്നും മൂത്ത മകന്‍ ശ്രാവണും പറയുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് അച്ഛന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. അതിനു തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ പോലും നേരിട്ടു സംസാരിച്ചിട്ടും അച്ഛന്‍ വിവരം പറഞ്ഞില്ല. വാര്‍ത്ത ടിവിയില്‍ കണ്ട് ഫോണില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ 'ഒഫീഷ്യലായി' ഒന്നും കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
തന്റെ പരീക്ഷയ്ക്കിടെ വിവാഹവാര്‍ത്ത പുറത്തുവിട്ടതും ആസൂത്രിതമാണെന്നും ശ്രാവണ്‍ പറയുന്നു. അമ്മയ്ക്കും തങ്ങള്‍ക്കുമുള്ളതു കൃത്യമായി നല്‍കിയതിനു എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയശേഷം മാത്രമേ അച്ഛന്‍ വിവാഹം കഴിക്കാമായിരുന്നൂ എന്നും ശ്രാവണ്‍ പറയുന്നു. നിനക്ക് 24 വയസുള്ളപ്പോഴാണ് അച്ഛന് വിവാഹം കഴിക്കാന്‍ തോന്നിയത് എന്നു ചോദിച്ച് ഒപ്പം പഠിക്കുന്നവര്‍ പരിഹസിക്കുകയാണെന്നും ശ്രാവണ്‍ വെളിപ്പെടുത്തുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mukesh, Saritha,
No comments:
Post a Comment