എന്നരികില്‍ അവളുണ്ടെന്നാല്‍ ദു:ഖം ഞാനറിയില്ല
അറിയതെന്‍ കണ്ണ് നിറഞ്ഞാല്‍ അവളന്നുമുറങ്ങില്ല
ഇന്നോളം പരിഭവമൊന്നും പറയാത്തൊരു പെണ്ണാണ്
കുന്നോളം സ്‌നേഹമൊരുക്കി കഴിയുന്നൊരു മോളാണ്'
സുമതിയുടെ മരണം വരെയെന്നു പറഞ്ഞ് സൗമ്യയുടെ കമ്പനിയില്‍ നിന്ന് നല്‍കി കൊണ്ടിരുന്ന തുക നിലച്ചിട്ട് മാസങ്ങളായി. സൗമ്യയോടൊപ്പം ജോലി ചെയ്തിരുന്നവര്‍ ആരും ഇപ്പോള്‍ അവിടെയില്ല. പണം ലഭിക്കാത്തതില്‍ ഒരു പരാതിയും അമ്മയ്ക്കില്ല. രോഗബാധിതയായ തനിക്ക് മരുന്ന് വാങ്ങാന്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങുന്ന കാര്യം ആലോചിക്കുകയാണ് സുമതി. ഇപ്പോഴും സൗമ്യ ഓര്‍ക്കുകയും തന്നെ വിളിക്കുകയും ചെയ്യുന്നവരോടുള്ള സ്‌നേഹവും മറച്ചു വയ്ക്കുന്നില്ല ആ അമ്മ.
2011 ഫെബ്രുവരി ഒന്ന് , എറണാകുളത്തെ ജോലി കഴിഞ്ഞ് രണ്ടു ദിവസത്തെ അവധിക്ക് വീട്ടിലേക്ക് പോവുകയായിരുന്നു സൗമ്യ. അമ്മയ്ക്കും അനിയനുമുള്ള ആശ്രയമായിരുന്നു ആ 23കാരി. ട്രെയിനില്‍ ഭിക്ഷയെടുത്തു കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയെന്ന വികലാംഗന്‍ ട്രെയിനില്‍ നിന്ന് തള്ളി ട്രാക്കിലേക്കിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട്, നാട്ടുകാര്‍ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന അവള്‍ ആറിന് മരണത്തിനു കീഴടങ്ങുകയായിരുന്നു. പ്രതിയെ ഉടന്‍ പൊലീസ് പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ഹൈക്കോടതി ശരി വച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Soumya Rape, 3 years

കൊച്ചി: മരിക്കുന്നതിനു നാളുകള്‍ക്ക് മുമ്പ് സൗമ്യ അമ്മ സുമതിയുടെ മൊബൈലില്‍ കോളര്‍ ട്യൂണ്‍ ആയി ഇട്ടു നല്‍കിയ പാട്ടാണ്. സൗമ്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍. തനിക്ക് കേള്‍ക്കാനായി സൗമ്യ ഇട്ട ഈ പാട്ടു കേള്‍ക്കുന്നത് അവളെ സ്‌നേഹിക്കുന്നവരാണ്. വ്യാഴാഴ്ച ഫെബ്രുവരി 6, സൗമ്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് 3 വര്‍ഷം. ഷൊര്‍ണൂര്‍ കവളപ്പാറയില്‍ സൗമ്യയുടെ ഓര്‍മ്മ നിറയുന്ന വീട്ടില്‍ അമ്മ സുമതിയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. അവളെ കുറിച്ചുള്ള ഓരോ ചോദ്യത്തിനും കണ്ണീരോടെയാണ് മറുപടി.
2011 ഫെബ്രുവരി 5ന് സൗമ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ബുധനാഴ്ച ആ ഓര്‍മ്മയിലും അമ്മ സുമതി വിങ്ങിപ്പൊട്ടി. 'അന്ന് ഡോക്ടര്‍ തന്ന പ്രതീക്ഷയെല്ലാം തകര്‍ത്താണ് പിറ്റേ ദിവസം അവള്‍ പോയത്. ഒരു നിമിഷം പോലും അവളെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. മരണപ്പെട്ട നാളു നോക്കിയാല്‍ ഞായറാഴ്ചയായിരുന്നു മൂന്നുവര്‍ഷം തികയുന്നത്. അന്ന് ഒറ്റപ്പാലം വാണിയങ്കുളത്തെ അനാഥാലയത്തില്‍ അന്നദാനം നടത്തി. ബാങ്കിലെ തുകയില്‍ നിന്നുള്ള പലിശ അതിനു തികയുമോയെന്നുള്ള സംശയമുണ്ടായിരുന്നു. പക്ഷേ, മോള് അതുറപ്പാക്കിയിരുന്നു. പിന്നെ, തിരുവില്ലാമലയില്‍ ബലി തര്‍പ്പണം ചെയ്തു. ' സുമതി പറഞ്ഞു.
ട്രെയിന്‍ യാത്ര ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും ഓര്‍ത്ത് ഈ അമ്മയ്ക്ക് ഇപ്പോഴും നെഞ്ചിടിപ്പാണ്. സുരക്ഷ ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും നടപ്പില്‍ വന്നിട്ടില്ലെന്ന അഭിപ്രായമാണ് ഇവര്‍ക്ക്. 'ചെറിയ കുട്ടികള്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. ഗോവിന്ദച്ചാമിയെ എത്രയും പെട്ടെന്ന് ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണം. എന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് പേടി വരികയുള്ളൂ. ഗോവിന്ദച്ചാമി ജീവിച്ചിരിക്കുമ്പോള്‍ അത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നിസാരമാണെന്ന് മറ്റുള്ളവര്‍ക്കു തോന്നും.' മകളുടെ ജീവനും അവളെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും ഇല്ലാതാക്കിയ ആ നരാധമനെ കുറിച്ചുള്ള ദേഷ്യം അമ്മയുടെ വാക്കില്‍ നിറഞ്ഞു.
2011 ഫെബ്രുവരി 5ന് സൗമ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ബുധനാഴ്ച ആ ഓര്‍മ്മയിലും അമ്മ സുമതി വിങ്ങിപ്പൊട്ടി. 'അന്ന് ഡോക്ടര്‍ തന്ന പ്രതീക്ഷയെല്ലാം തകര്‍ത്താണ് പിറ്റേ ദിവസം അവള്‍ പോയത്. ഒരു നിമിഷം പോലും അവളെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. മരണപ്പെട്ട നാളു നോക്കിയാല്‍ ഞായറാഴ്ചയായിരുന്നു മൂന്നുവര്‍ഷം തികയുന്നത്. അന്ന് ഒറ്റപ്പാലം വാണിയങ്കുളത്തെ അനാഥാലയത്തില്‍ അന്നദാനം നടത്തി. ബാങ്കിലെ തുകയില്‍ നിന്നുള്ള പലിശ അതിനു തികയുമോയെന്നുള്ള സംശയമുണ്ടായിരുന്നു. പക്ഷേ, മോള് അതുറപ്പാക്കിയിരുന്നു. പിന്നെ, തിരുവില്ലാമലയില്‍ ബലി തര്‍പ്പണം ചെയ്തു. ' സുമതി പറഞ്ഞു.
ട്രെയിന്‍ യാത്ര ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും ഓര്‍ത്ത് ഈ അമ്മയ്ക്ക് ഇപ്പോഴും നെഞ്ചിടിപ്പാണ്. സുരക്ഷ ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും നടപ്പില്‍ വന്നിട്ടില്ലെന്ന അഭിപ്രായമാണ് ഇവര്‍ക്ക്. 'ചെറിയ കുട്ടികള്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. ഗോവിന്ദച്ചാമിയെ എത്രയും പെട്ടെന്ന് ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണം. എന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് പേടി വരികയുള്ളൂ. ഗോവിന്ദച്ചാമി ജീവിച്ചിരിക്കുമ്പോള്‍ അത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നിസാരമാണെന്ന് മറ്റുള്ളവര്‍ക്കു തോന്നും.' മകളുടെ ജീവനും അവളെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും ഇല്ലാതാക്കിയ ആ നരാധമനെ കുറിച്ചുള്ള ദേഷ്യം അമ്മയുടെ വാക്കില്‍ നിറഞ്ഞു.
സുമതിയുടെ മരണം വരെയെന്നു പറഞ്ഞ് സൗമ്യയുടെ കമ്പനിയില്‍ നിന്ന് നല്‍കി കൊണ്ടിരുന്ന തുക നിലച്ചിട്ട് മാസങ്ങളായി. സൗമ്യയോടൊപ്പം ജോലി ചെയ്തിരുന്നവര്‍ ആരും ഇപ്പോള്‍ അവിടെയില്ല. പണം ലഭിക്കാത്തതില്‍ ഒരു പരാതിയും അമ്മയ്ക്കില്ല. രോഗബാധിതയായ തനിക്ക് മരുന്ന് വാങ്ങാന്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങുന്ന കാര്യം ആലോചിക്കുകയാണ് സുമതി. ഇപ്പോഴും സൗമ്യ ഓര്‍ക്കുകയും തന്നെ വിളിക്കുകയും ചെയ്യുന്നവരോടുള്ള സ്‌നേഹവും മറച്ചു വയ്ക്കുന്നില്ല ആ അമ്മ.
2011 ഫെബ്രുവരി ഒന്ന് , എറണാകുളത്തെ ജോലി കഴിഞ്ഞ് രണ്ടു ദിവസത്തെ അവധിക്ക് വീട്ടിലേക്ക് പോവുകയായിരുന്നു സൗമ്യ. അമ്മയ്ക്കും അനിയനുമുള്ള ആശ്രയമായിരുന്നു ആ 23കാരി. ട്രെയിനില്‍ ഭിക്ഷയെടുത്തു കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയെന്ന വികലാംഗന്‍ ട്രെയിനില്‍ നിന്ന് തള്ളി ട്രാക്കിലേക്കിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട്, നാട്ടുകാര്‍ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന അവള്‍ ആറിന് മരണത്തിനു കീഴടങ്ങുകയായിരുന്നു. പ്രതിയെ ഉടന്‍ പൊലീസ് പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ഹൈക്കോടതി ശരി വച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Soumya Rape, 3 years
No comments:
Post a Comment