പയ്യന്നൂര്‍: 13 വര്‍ഷം മുമ്പ് മതംമാറി ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ മദ്രസ കെട്ടിടത്തിന്റെ ചുവരിനോട് ചേര്‍ന്ന് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു. കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. തെക്കേ മമ്പലം സ്വദേശി എം. ദാമോദരന്‍ എന്ന ഹക്കീം (45)നെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറ്റി മഹ്ദിനുല്‍ ഉലൂം മദ്രസ കെട്ടിടത്തിന്റെ ചുവരിനോട് ചേര്‍ന്ന് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കൊറ്റി ജുമാമസ്ജിദിന്റെ കീഴിലുള്ളതാണ് മദ്രസ. തിങ്കളാഴ്ച രാവിലെ മദ്രസയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് ജനലിന് സമീപത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. നാലുചുറ്റും കല്ലുകള്‍ വെച്ച് അതിന് മുകളില്‍ പഴയ ജനലിന്റെയും വാതിലിന്റെയും മരഭാഗങ്ങളും വിറകും വെച്ച് ചിതയൊരുക്കി കത്തിച്ച നിലയിലാണ് മൃതദേഹം. കിഴക്ക് പടിഞ്ഞാറായാണ് ചിതയുടെ മുഖം.
തലയോട്ടി ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ കത്തി വെണ്ണീറായിട്ടുണ്ട്. സമീപം ഹക്കിമിന്റെ ഷര്‍ട്ടും ബനിയനും കുത്തിക്കീറിയ നിലയില്‍ കാണപ്പെട്ടു. മൃതദേഹം കിടക്കുന്ന പരിസരത്താകെ മുളകുപൊടി വിതറിയിട്ടുണ്ട്. പോലീസ് നായ മണം പിടിക്കാതിരിക്കാനാണ് ഇതെന്ന് കരുതുന്നു. മദ്രസയുടെ ഗെയിറ്റിന് സമീപം ഹക്കീമിന്റെ മൊബൈല്‍ ഫോണ്‍ രണ്ട് കഷ്ണങ്ങളായ നിലയില്‍ കണ്ടെത്തി.
മൃതദേഹത്തിന്റെ 15 മീറ്റര്‍ അകലെ ഇയാളുടെ പേഴ്‌സും കാണപ്പെട്ടു. 13 വര്‍ഷം മുമ്പാണ് ഇയാള്‍ നാടുവിട്ടത്. പിന്നീട് കുറ്റിപ്പുറം സ്വദേശി സീനത്തിനെ വിവാഹം കഴിച്ച് ഇസ്ലാംമതം സ്വീകരിച്ച് അവിടെ താമസമാക്കി. ഈ ബന്ധത്തില്‍ ഹാരിസ് എന്നൊരു മകനുണ്ട്. കുറച്ചുകാലം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. മദ്രസയുടെ റിസീവറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പള്ളിയില്‍ ഒരു യോഗം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. 11.30ഓടെ താന്‍ അല്‍പ്പം വൈകുമെന്ന് വീട്ടില്‍ വിളിച്ചറിച്ചിരുന്നു.
12 മണിവരെ ഹക്കിം പള്ളിയിലുണ്ടായിരുന്നു. ഒപ്പം മറ്റ് ചിലരും ഉണ്ടായിരുന്നു. അതിന് ശേഷം ഹക്കിം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. മതംമാറിയെങ്കിലും ഇയാള്‍ക്ക് ശത്രുക്കളൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. പരേതനായ മാണിയാതട്ടില്‍ നാരായണന്‍- കല്യാണി ദമ്പതികളുടെ മകനാണ്. കുഞ്ഞിരാമന്‍, രാമചന്ദ്രന്‍, ഭാസ്‌ക്കരന്‍ സഹോദരങ്ങള്‍. തളിപ്പറമ്പ ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശനന്‍, സി.ഐ: അബ്ദുള്‍റഹിം, എസ്.ഐ: ഷാജി പട്ടേരി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Dead Body.

No comments:
Post a Comment