കൊച്ചി: നാലു ദിവസമായി കൊച്ചി നഗരത്തില്‍ നടത്തിവന്ന ഓട്ടോ സമരം ഞായറാഴ്ച ഒത്തുതീര്‍പ്പായി. ഓട്ടോറിക്ഷ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ഞായറാഴ്ച ജില്ലാ കളക്ടര്‍ പി.ഐ.ഷേക്ക് പരീതിന്റെ നേതൃത്വത്തില്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീഖ്,ആര്‍ടിഒ ബി.ജെ.ആന്റണി എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സമരം ഒത്തുതീര്‍ന്നതോടെ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ഓട്ടോ സര്‍വീസ് പുനരാരംഭിച്ചു.
മീറ്റര്‍ ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങളിലെ പരിശോധനയില്‍ സഹകരിക്കാമെന്നും അല്ലാത്ത ഓട്ടോകളിലെ പരിശോധനപൂര്‍ണമായും ഒഴിവാക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ഓട്ടോറിക്ഷത്തൊഴിലാളികള്‍ വ്യാഴാഴ്ചയാണു പണിമുടക്ക് ആരംഭിച്ചത്.പിന്നീട് സമരം ജില്ലയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച കൊച്ചി മേയര്‍ ടോണി ചമ്മണിയുമായും ഓട്ടോറിക്ഷതൊഴിലാളികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി ഭാരവാഹികള്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Auto Riksh, Meter Rate.
നഗരപരിധിയില്‍ മീറ്റര്‍ നിരക്കില്‍ ഓടാമെന്നു ഓട്ടോ തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. നഗരപരിധിക്കു പുറത്തു മീറ്റര്‍ ചാര്‍ജും മിനിമം ചാര്‍ജായ 15 രൂപ കഴിച്ചുള്ള തുകയുടെ പകുതിയും യാത്രാ നിരക്കായി ഈടാക്കും. അതേസമയം യാത്രക്കാരുമായി പോകുമ്പോഴുള്ള മീറ്റര്‍ പരിശോധനഒഴിവാക്കണമെന്ന ഓട്ടോറിക്ഷാ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം കളക്ടര്‍ അംഗീകരിച്ചു.
നഗരത്തിലെ മീറ്റര്‍ ദൂരപരിധിയെ കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളതുപോലെ നഗരത്തിലെ ദൂരപരിധി കൃത്യമായി നിശ്ചയിക്കാനാണിത്. പരിധി നിശ്ചയിക്കുന്ന കാര്യം 20 ദിവസത്തിനകം ചര്‍ച്ച ചെയ്തു തീരുമാനിക്കും. മീറ്ററിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 15 ദിവസങ്ങള്‍ക്കകം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
നഗരത്തിലെ മീറ്റര്‍ ദൂരപരിധിയെ കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളതുപോലെ നഗരത്തിലെ ദൂരപരിധി കൃത്യമായി നിശ്ചയിക്കാനാണിത്. പരിധി നിശ്ചയിക്കുന്ന കാര്യം 20 ദിവസത്തിനകം ചര്‍ച്ച ചെയ്തു തീരുമാനിക്കും. മീറ്ററിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 15 ദിവസങ്ങള്‍ക്കകം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
മീറ്റര്‍ ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങളിലെ പരിശോധനയില്‍ സഹകരിക്കാമെന്നും അല്ലാത്ത ഓട്ടോകളിലെ പരിശോധനപൂര്‍ണമായും ഒഴിവാക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ഓട്ടോറിക്ഷത്തൊഴിലാളികള്‍ വ്യാഴാഴ്ചയാണു പണിമുടക്ക് ആരംഭിച്ചത്.പിന്നീട് സമരം ജില്ലയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച കൊച്ചി മേയര്‍ ടോണി ചമ്മണിയുമായും ഓട്ടോറിക്ഷതൊഴിലാളികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി ഭാരവാഹികള്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Auto Riksh, Meter Rate.

No comments:
Post a Comment