Latest News

പിണക്കമെല്ലാം മാറി ഇപ്പോള്‍ നല്ല സുഹൃത്തുക്കള്‍:ഷാറൂഖ് ഖാന്‍ അഭിഷേക്

ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍ ഈയിടെയായി വളരെ മഹാമനസ്‌കതയുള്ള ആളാണെന്നാണ് ബോളിവുഡ് സംസാരം. കാര്യം മറ്റൊന്നുമല്ല, ഇത്തവണ വാലന്റൈന്‍സ് ദിനത്തില്‍ വിലകൂടിയ ബിഎംഡബ്ല്യൂ കാറാണ് ഗിഫ്റ്റായി നല്കിയത്. 

തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാപ്പി ന്യൂയറിലെ സഹനടന്‍ അഭിഷേക് ബച്ചന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്കിയാണ് ഷാറൂഖ് ഖാന്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. 12.5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ബൈക്ക് ആണ് ബിഗ്-ബിയുടെ മകന്‍ അഭിഷേകിന് ഷാറൂഖ് സമ്മാനിച്ചത്. 2006ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ കഭി അല്‍വിദ നാ കെഹനാ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാല്‍, അതിനടുത്ത വര്‍ഷം നടന്ന അഭിഷേക് ബച്ചന്റെയും നടി ഐശ്വര്യാ റായിയുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷാറൂഖിനെയും ഭാര്യ ഗൗരി ഖാനെയും ക്ഷണിക്കാഞ്ഞത് വാര്‍ത്തയായിരുന്നു.


ചല്‍ത്തേ ചല്‍ത്തേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഷാറൂഖ് ഐശ്വര്യയെ കാറില്‍ ഡ്രോപ് ചെയ്തത് അന്ന് ഗോസിപ്പുകള്‍ സൃഷ്ടിച്ചിരുന്നു. ഷാറൂഖ് അഭി-ആഷ് വിവാഹത്തിലെ അതിഥിയാവാഞ്ഞതിന്റെ കാരണവും അതാകണമെന്നാണ് പാപ്പരാസികള്‍ പ്രവചിച്ചത്. എന്നാല്‍, 2011ല്‍ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെച്ച് ഷാറൂഖും ഐശ്വര്യയും ഇരുവരുടെയും സൗഹൃദം പുതുക്കി. 2012 കലണ്ടറിനുവേണ്ടി ഫോട്ടോഗ്രാഫറായ ഡാബൂ റത്‌നാനി അഭിഷേകിനെയും ഷാറൂഖിനെയും ക്ഷണിച്ചു. ഇതോടെ, ഇവരുടെയും പിണക്കമെല്ലാം മഞ്ഞു പോലെ ഉരുകി. ഇപ്പോള്‍ ഹാപ്പി ന്യൂയര്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. അതിനിടയ്ക്കാണ് 12 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബൈക്ക് അഭിഷേകിന് ഷാറൂഖ് സമ്മാനമായി നല്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood News, Abhishek, Sharuk Khan.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.