കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പല റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഇമാം അറസ്റ്റില്‍. പൊന്‍കുന്നം അട്ടിക്കല്‍ വിളക്കത്ത് വീട്ടില്‍ അന്‍സാര്‍(38) ആണ് അറസ്റ്റിലായത്. കോട്ടയം സംക്രാന്തിയിലെ ആരാധനാലയത്തിലെ ഇമാമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested.
ചൊവ്വാഴ്ച രാവിലെ കുമരകത്തെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് ഇമാമിനെ പെണ്‍കുട്ടിക്കൊപ്പം പിടികൂടുന്നത്. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്നും സ്‌കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി ഇമാമിന്റെകൂടെ കാറില്‍ കയറിപ്പോകുന്നതുകണ്ട ചിലര്‍ കാര്‍ പിന്തുടരുകയായിരുന്നു.
കുമരകത്തെ മുന്തിയ ഹോട്ടലിനു സമീപം കാര്‍ കണ്ടെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പര്‍ദ ധരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തിയശേഷം ചോദ്യം ചെയ്തതോടെയാണ് ഒരു വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന പീഡനം പെണ്‍കുട്ടി തുറന്നു പറഞ്ഞത്.
വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്ന ബിസിനസ്സും അറസ്റ്റിലായ അന്‍സാറിന് ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും അന്‍സാര്‍ ആണ് ജോലി തരപ്പെടുത്തിയത്. ഈ പരിചയത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി പലയിടങ്ങളിലായി കൊണ്ടുപോയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ഇമാമിനെതിരെ പോലീസ് കേസെടുത്തു. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും ഫോണ്‍നമ്പരുകളും ഇമാമില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.
ബുധനാഴ്ച കുമരകത്തെ റിസോര്‍ട്ടുകളിലെത്തിച്ച് തെളിവെടുക്കും. കോട്ടയം വെസ്റ്റ് സി.ഐ. എ.ജെ.തോമസ്, കുമരകം എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
കുമരകത്തെ മുന്തിയ ഹോട്ടലിനു സമീപം കാര്‍ കണ്ടെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പര്‍ദ ധരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തിയശേഷം ചോദ്യം ചെയ്തതോടെയാണ് ഒരു വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന പീഡനം പെണ്‍കുട്ടി തുറന്നു പറഞ്ഞത്.
വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്ന ബിസിനസ്സും അറസ്റ്റിലായ അന്‍സാറിന് ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും അന്‍സാര്‍ ആണ് ജോലി തരപ്പെടുത്തിയത്. ഈ പരിചയത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി പലയിടങ്ങളിലായി കൊണ്ടുപോയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ഇമാമിനെതിരെ പോലീസ് കേസെടുത്തു. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും ഫോണ്‍നമ്പരുകളും ഇമാമില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.
ബുധനാഴ്ച കുമരകത്തെ റിസോര്‍ട്ടുകളിലെത്തിച്ച് തെളിവെടുക്കും. കോട്ടയം വെസ്റ്റ് സി.ഐ. എ.ജെ.തോമസ്, കുമരകം എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested.

No comments:
Post a Comment