Latest News

ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു


തിരുവനന്തപുരം: മലയാള സിനിമാതാരങ്ങളായ ഫഹദ് ഫാസലിന്റെയും നസ്രിയ നസീമിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു.

നസ്രിയക്ക് ഏതാനും സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലും ഫഹദിന്റെ വിദേശത്തുള്ള അടുത്ത ബന്ധുക്കള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചും വിവാഹ തീയ്യതി പിന്നീട്  നിശ്ചയിക്കുമെന്ന് താരങ്ങള്‍  പറഞ്ഞു. കുടുംബങ്ങള്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഇരുതാരങ്ങളും പറഞ്ഞു.

ബാലതാരമായി സിനിമയില്‍ എത്തിയ നസ്‌റിയ നേരം എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ രാജറാണി, നയ്യാണ്ടി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും നസ്‌റിയ താരപദവി നേടി. തിരക്കേറിയ താരമായി തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്‌റിയ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്. ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള മലയാളിയും നസ്‌റിയയാണ്.

ഫഹദ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പ്രമാണി എന്ന ചിത്രത്തില്‍ ബാലതാരമായി നസ്‌റിയ അഭിനയിച്ചിരുന്നു. അഞ്ജലി മേനോന്റെ പുതിയ ചിത്രമായ എല്‍ ഫോര്‍ ലവില്‍ ഫഹദും നസ്‌റിയയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇരുവരും ഇപ്പോള്‍ ബാംഗ്ലൂരിലാണുള്ളത്.

ഫാസില്‍ തന്നെ ഒരുക്കിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് നായകനായി ഫഹദ് അഭിനയരംഗത്തെത്തുന്നത്. ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാംവരവില്‍ മലയാള സിനിമ ഫഹദിനെ ഇരുംകൈയും നീട്ടി സ്വീകരിച്ചു. ഒന്നിന് പിറകെ ഒന്നായി കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നടനായിരുന്നു ഫഹദ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fahad, Nazriya, Encougement



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.