ഉപ്പള : ചില്ലറ പ്രശ്‌നത്തെച്ചൊല്ലി കണ്ടക്ടറും യാത്രക്കാരനും തമ്മിലുണ്ടായ തര്‍ക്കം കല്ലേറില്‍ കലാശിച്ചു. ശനിയാഴ്ച രാവിലെ ആറുമണിക്ക് കൈക്കമ്പയിലാണ് സംഭവം. രാവിലെ 5.30 നു കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന കെ എസ് ആര്‍ ടി സി ബസില്‍ കയറിയ യാത്രക്കാരന്‍ കൈക്കമ്പയിലേക്ക് ടിക്കറ്റിനായി 100 രൂപ നല്‍കി.
കണ്ടക്ടര്‍ ചില്ലറയില്ലെന്ന് പറഞ്ഞതോടെ വാക്കു തര്‍ക്കമാകുകയും തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരന്‍ ഇറങ്ങി പിറകിലെ ഗ്ലാസിനു കല്ലെറിഞ്ഞ് ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Uppala, Bus, Glass


No comments:
Post a Comment