കണ്ണൂര്‍: ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ താലിമാല മോഷണം പോയി. ചാലക്കുന്നിലെ ജയ നിവാസില്‍ ജനാര്‍ദനന്റെ ഭാര്യ ഇ സി ജാനകി(50)യുടെ രണ്ട് പവന്‍ തൂക്കമുള്ള താലിമാലയാണ് കാലത്ത് ഒമ്പത് മണിയോടെ കണ്ണൂരിലേക്കുള്ള ബസ് യാത്രക്കിടയില്‍ മോഷണം പോയത്. പതിവായി യാത്രചെയ്യുന്ന കെ സി ബി കമ്പനിയുടെ ബസ്സിലാണ് ജാനകി കയറിയത്.
ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നതായും സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് തനിക്ക് ഇരിക്കാന്‍ സീറ്റ് കിട്ടിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിയുന്നതെന്നും ജാനകി പോലീസിനോട് പറഞ്ഞു. ബസ് ടൗണ്‍ പോലീസ് സ്‌റ്റേഷനടുത്ത് നിര്‍ത്തിയ ശേഷം ബസ് ജീവനക്കാരുടെ സഹായത്തോടെ പോലീസ് ബസ്സില്‍ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
അതിനിടെ കോഴിക്കോട് ഭാഗത്തു നിന്നും വന്ന ബസ്സില്‍ ചാലക്കുന്നിലിറങ്ങിയ രണ്ട് സ്ത്രീകള്‍ താന്‍ യാത്രചെയ്യുന്ന ബസ്സില്‍ കയറിയെന്നും താഴെ ചൊവ്വയില്‍ എത്തിയപ്പോള്‍ ടിക്കറ്റ് ചാര്‍ജ് കൊടുത്ത് തിടുക്കത്തില്‍ ഇറങ്ങിപ്പോയെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Kannur, Bus

No comments:
Post a Comment