റിയാദ്: കടുത്ത യാഥാസ്ഥിക ഇസ്ലാമിക രാജ്യമായ സൗദിയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ സൗദി ഗസറ്റിന് ഒരു വനിതാ മേധാവി. എഡിറ്റര്‍ ഇന്‍ ചീഫ് ആയി സൊമായ്യ ജബര്‍തിയെ ആണ് നിയമിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. ചരിത്രപരമായ നീക്കം എന്നാണ് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഡെപ്യൂട്ടി എഡിറ്റര്‍ സ്ഥാനത്തുനിന്നുമാണ് സൊമയ്യ എഡിറ്റര്‍ ഇന്‍ ചീഫ് ആയി സ്ഥാനക്കയറ്റം നേടുകയായിരുന്നു.
വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അത് എല്ലാ ഗൗരവത്തോടുകൂടിയും ഏറ്റെടുക്കുന്നതായി സൊമയ്യ പറയുന്നു. സൗദിയിലെ എല്ലാ വനിതകള്‍ക്കും മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം നല്‍കുന്നതാണ് തന്റെ നിയമനമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അറബ് ന്യൂസ്’ പത്രത്തില്‍ ഏറെ കാലം പ്രവര്‍ത്തിച്ച ജബര്‍തി പത്രത്തിന്റെ മാനേജിങ്ങ് എഡിറ്റര്‍ പദവിയില്‍ എത്തിയിരുന്നു. സ്ത്രീകള്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് സൗദിയില്‍ വിരളമാണെങ്കിലും അടുത്തകാലത്തായി കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തെത്തുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Riyad, Soudi

No comments:
Post a Comment