കാസര്‍കോട്: വീടിന് തീപിടിച്ച് അമ്മയും മകളും വെന്തുമരിച്ചു. ചീമേനി നെല്ലൂരിലെ കാവേരി ലക്ഷ്മി (65), മകള്‍ അനിത (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. രാത്രി വീട് കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. തീയണച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു .ഓടിട്ട വീട് ഭാഗികമായി അഗ്നിക്കിരയായി.
പരേതനായ വെള്ളുങ്ങയുടെ ഭാര്യയാണ് ലക്ഷ്മി. അനിതയെ കൂടാതെ രണ്ട് മക്കള്‍ കൂട്ടിയുണ്ട്. മകന് രാജേഷ് ചെറുവത്തൂരില്‍ ഓട്ടോഡ്രൈവറാണ്. ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല . വിവാഹിതയായ മകള്‍ മഞ്ജു ഭര്‍ത്താവിന്റെ വീട്ടിലാണ്.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ചീമേനി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Obituary

No comments:
Post a Comment