തലശ്ശേരി: ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഇരുകൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ തലശ്ശേരി ഇല്ലത്ത് താഴെയിലെ മണ്ടോത്തുംകണ്ടിയില്‍ ഷിനോജി (29)നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകവെ ഇല്ലത്ത് താഴെ പെരിങ്കളത്തിനടുത്ത് വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകന്‍ മാരകായുധങ്ങളോടെ വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി.
ഷിനോജിനെ ജനറല്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമായി പറയുന്നത്. സി പി എം പ്രവര്‍ത്തകരായ ഇല്ലത്ത് താഴെയിലെ ശ്രീരാഗ്, ദീപേഷ് തുടങ്ങി പത്തോളം വരുന്ന സി പി എം പ്രവര്‍ത്തകരാണ് അശ്രമത്തിന് പിന്നിലെന്നും ബി ജെ പി ആരോപിക്കുന്നുണ്ട്. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.


No comments:
Post a Comment