ഷാര്‍ജ: വ്യവസായമേഖല 13-ല്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ നശിച്ചത് 16 വെയര്‍ ഹൗസുകള്‍. പലര്‍ക്കും ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ നഷ്ടമുണ്ടാക്കിയ അപകടത്തില്‍ ആളപായമുണ്ടായതായി സൂചനയില്ല.
ബിന്‍ ലാദന്‍ റൗണ്ടെബൗട്ടിന് സമീപത്തായി വെയര്‍ഹൗസുകള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് രാത്രി ഒമ്പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന യൂണിറ്റുകള്‍ ചൊവ്വാഴ്ച നേരം പുലരുംവരെ പണിപ്പെട്ടാണ് തീയണച്ചത്. വെയര്‍ഹൗസുകളുടെ ഒരു സമുച്ചയം പൂര്‍ണമായും കത്തിനശിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരു കെട്ടിടത്തില്‍നിന്ന് മറ്റൊന്നിലേക്കായി തീപടരുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന 22 വെയര്‍ഹൗസുകളില്‍ 16 എണ്ണവും അഗ്‌നിക്കിരയായി. വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങള്‍ക്ക് പുറമേ, പണവും ചെക്കുകളും പാസ്‌പോര്‍ട്ടുകളുമൊക്കെ നശിച്ചവയില്‍പ്പെടും. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, അലൂമിനിയം തുടങ്ങിയ ലോഹങ്ങള്‍കൊണ്ടുള്ള വിവിധ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്നത്. പെര്‍ഫ്യൂമുകളും വിവിധ സുഗന്ധലേപനങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോറുകളും നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ ഉത്പന്നങ്ങളാണ് ഓരോ വെയര്‍ഹൗസുകളിലും കത്തിനശിച്ചത്.

കാസര്‍കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലുണ്ടായിരുന്ന 8 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പാസ്‌പ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചു.
തീപ്പിടിത്തമുണ്ടായ ഉടനെ തൊഴിലാളികള്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമാകുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ പോലീസും അഗ്‌നിശമന യൂണിറ്റുകളും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. പരിസരത്തുനിന്ന് തൊഴിലാളികളെ ഉടന്‍തന്നെ ഒഴിപ്പിക്കുകയും ചെയ്തു.
തീപ്പിടിത്തത്തില്‍ ആളപായമുണ്ടായതായി സൂചനകളൊന്നുമില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ആല്‍ സുവൈദി വ്യക്തമാക്കി. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തുനിന്നും ദുബായ്, അജ്മാന്‍ യൂണിറ്റുകളില്‍നിന്നും അഗ്‌നിശമന ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment