Latest News

എസ്.വൈ.എസ്. പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: എസ്.വൈ.എസ്. പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസാണന്ന് തെറ്റിദ്ധരിച്ച് സ്‌കൂള്‍ ബസ്സിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികളായ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു 

ചെമ്മട്ടംവയലിലെ സതീശന്‍ (26), സുധീഷ് (29) കല്യാണ്‍ റോഡിലെ സനല്‍ കുമാര്‍ (32) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് വയനാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോവുകയായിരുന്ന മഞ്ചേശ്വരം സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുകയായിരുന്ന കെ.എ ല്‍. 14 സി 5172 ബസ്സിന് നേരെ കല്ലേറുണ്ടായത്.

കല്ലേറില്‍ ബസ് ഡ്രൈവര്‍ കുമ്പള സ്വദേശി മനോജ് ഷെട്ടിക്കും നാല് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റിരുന്നു.

മനോജ് ഷെട്ടിയുടെ നാല് പല്ലുകളാണ് കല്ലേറില്‍ നഷ്ടമായത്. മനോജ് ഷെട്ടി മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റു വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.