കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിലിപ്പീന്‍സ് യുവതിയെ കൊന്ന കേസില്‍ മൂന്ന് മലയാളികള്‍ പിടിയിലായി. ജമീല ഗോണ്‍സാലസ് എന്ന സ്ത്രീയെ ഫര്‍വാസിയയിലെ താമസസ്ഥലത്ത് കഴുത്ത് ഞെരിച്ച് കൊന്നശേഷം തെളിവ് നശിപ്പിക്കാനായി ഫ്ലാറ്റിന് തീവെച്ച സംഭവത്തിലാണ് അറസ്റ്റ്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവരാണ് അറസ്റ്റിലായത്.
ബഹുനിലക്കെട്ടിടത്തിലെ ഫ്ലാറ്റില്‍ തീപ്പിടിത്തമുണ്ടായി ഫിലിപ്പിനോ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് സാധാരണ സംഭവമായിട്ടായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിനുള്ളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അജിത് അഗസ്റ്റിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൂടാതെ യുവതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മരണം തീപ്പിടിത്തത്തിന് മുമ്പ് സംഭവിച്ചതായി തെളിഞ്ഞു. പലിശയ്ക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍ നിന്ന് വലിയ തുക കടംവാങ്ങിയിരുന്നതായും തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവതിയെ കൊന്നതെന്നും അജിത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ബേക്കറി ജോലിക്കാരനായ അജിത് യുവതിയുടെ ഇടനിലക്കാരനായി പലര്‍ക്കും പണം പലിശയ്ക്ക് നല്‍കിയിരുന്നു. ഇയാളുടെ സഹപ്രവര്‍ത്തകരാണ് അറസ്റ്റിലായ ടിജോ തോമസും തുഫൈലും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment