Latest News

സുന്നീ പണ്ഡിതരുടെ മാനവ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി കെ.ബാബു


ദേളി: ഉള്ളാള്‍ തങ്ങളുടെ ആശയം മുറുകെ പിടിക്കുന്ന സുന്നീ സമൂഹത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ ശാന്തിയും സമാധാനവും സ്ഥാപിതമാവാന്‍ കാരണമായതായി മന്ത്രി കെ ബാബു അഭിപ്രായപ്പെട്ടു. സഅദിയ്യ സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദേശീയ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഅദിയ്യ സമ്മേളനത്തിന് ആശംസ നേരാനും കഴിഞ്ഞയാഴ്ച നിര്യാതരായ സഅദിയ്യ അധ്യക്ഷന്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുമാണ് മന്ത്രി സഅദിയ്യയില്‍ എത്തിയത്. ആരാധാനകളും ആചാരങ്ങളും മുറുകെ പിടിക്കുമ്പോള്‍ തന്നെ സാമൂഹിക തിന്മകള്‍ക്കെതിരെ ശബദിക്കാന്‍ എം എ അബദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം തുടങ്ങിയ പണ്ഡിതന്മാര്‍ അനുയായികളെ പഠിപ്പിക്കുന്നു.

ഒറ്റപ്പെട്ട ചില സംഘങ്ങളുടെ ശിഥില പ്രവര്‍ത്തനങ്ങള്‍ മൂലം ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യത്തില്‍ സുന്നീ പണ്ഡിത സമൂഹം നടത്തുന്ന മാനവ പ്രവര്‍ത്തനങ്ങള്‍ മറ്റു മതക്കാര്‍ പോലും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ സി കെ ശ്രീധരന്‍, ഡോ അബ്ദുല്‍ ഹകീം അസ്ഹരി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം എസ് ഒ ദേശീയ സെക്രട്ടറി ആര്‍ പി ഹുസൈന്‍, അഡ്വ ശാനവാസ് വാര്‍സി, പി കെ ഫൈസല്‍, സി ബി ഹനീഫ്, കെ വി ഗംഗാധരന്‍ നായര്‍, സാജിദ് മവ്വല്‍, കരിച്ചേരി നാരായണന്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.