ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ യുഡിഎഫ് എന്നും ജനങ്ങള്‍ക്കൊപ്പം ആയിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇരിട്ടി ഉള്‍പ്പെടെ കേരളത്തില്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 താലൂക്കുകളെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്നെയാണ് ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുള്ള ഈ തീരുമാനം. താലൂക്കിനോടനുബന്ധിച്ച് വേണ്ട അത്യാവശ്യ ജനസേവന ഓഫിസുകള്‍ വേഗത്തിലും അത്ര അത്യാവശ്യമില്ലാത്തത് അല്‍പ്പം വൈകിയാണെങ്കിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
2015 ഓടെ കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമായി മാറുമെന്നും ഈ ലക്ഷ്യത്തില്‍ കണ്ണൂര്‍ ഒരു പടികൂടി മുന്നിലെത്തി രാജ്യത്തെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലയായി മാറിയെന്നും സംസ്ഥാനത്ത് അനുവദിച്ച 12 താലൂക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത നാലു താലൂക്കുകള്‍ കൂടി ഈ മാസം 21നു മുന്‍പായി ഉദ്ഘാടനം ചെയ്യുമെന്നും അധ്യക്ഷത വഹിച്ച റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇരിട്ടി താലൂക്കിനോടൊപ്പം വേണ്ട എല്ലാ ഓഫിസുകളും ഉണ്ടാകുമെന്നും സമയാസമയങ്ങളില്‍ ഇക്കാര്യങ്ങള്‍ നടപ്പാകുമെന്നും കൃഷിക്കാരുടെ പക്ഷത്തുനില്‍ക്കുന്ന സര്‍ക്കാരാണ് ഇതെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു.
മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇരിട്ടി താലൂക്ക് യാഥാര്‍ഥ്യമായതിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ഇരിട്ടി താലൂക്കില്‍ നിന്നുള്ള ധനസഹായ വിതരണം നടത്തി മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
നിര്‍ദിഷ്ട താലൂക്ക് പരിധിയില്‍ പെടുന്ന 19 വില്ലേജുകളില്‍ നിന്നു ജനം ഒന്നാകെ ഒഴുകിയെത്തിയതിന്റെ ആവേശത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News



No comments:
Post a Comment