എസ്.വൈ.എസ് പൈതൃക യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സമൂഹം എന്ന നിലക്ക് സ്വാഭാവികമായി വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവുന്ന ജീര്‍ണതളില്‍ നിന്നും വിശ്വാസ വൈകല്യങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഓരോ കാലഘട്ടത്തിലും പരിഷ്‌കര്‍ത്താക്കള്‍ വന്നിട്ടുണ്ട്. അവരാണ് ഇസ്‌ലാമിക പ്രമാണങ്ങളുടെ പരിധിക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയവര്‍. പ്രമാണങ്ങള്‍ക്ക് നിരക്കാത്തവ മുസ്‌ലിമിന് സ്വീകാര്യമല്ല. അതാണ് പുത്തന്‍ പ്രസ്ഥാനക്കാരുടെ ചിന്തകള്‍ക്ക് സമൂഹത്തില്‍ ഇടം ലഭിക്കാതെ പോയത്. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അധിനിവേശ കാലഘട്ടത്തിലെ ജ്വലിക്കുന്ന പോരാട്ടത്തിന് നേതൃത്വം നല്‍കിയ സൈനുദ്ദീന്‍ മഖ്ദൂം ഉമര്‍ഖാസിയും മമ്പുറം തങ്ങളും കോഴിക്കോട് ഖാസിമുഹമ്മദും ഈ നവോന്ഥാന കണ്ണികളിലെ വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിത്വങ്ങളാണ്. അവരില്‍ നിന്ന് ലഭിച്ച ആരാധനയും വിശ്വാസപൈതൃകങ്ങളുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും ഇന്ന് പിന്തുടരുന്നത്. അതില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ അടയാളപ്പെടുന്നത് അംഗീകരിക്കാന്‍ മുസ്‌ലിമിന് കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപന സമ്മേളനം പി.ബി അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയതങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അഹ്മദ് തേര്‍ളായി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, അബൂബക്കര്‍ ബാഖവി മലയമ്മ, സലീം ഫൈസി മട്ടന്നൂര്‍, ഇസ്മാഈല്‍ ഹാജി എടചേരി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, ഖാദര്‍ഫൈസി കുന്നുംപുറം, എം.എ ഖാസിം മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എന്‍.പി സൈനുല്‍ ആബിദീന്‍ തങ്ങള്‍, സിദ്ദീഖ് ഫൈസി അമ്മിനിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment