തളിപ്പറമ്പ്: സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ മുസ്ലിംലീഗ് പ്രവര്ത്തകന് അബ്ദുള്‍ ഷുക്കൂറിന്റെ വീടിനു മുന്നിലൂടെ നിര്‍മിച്ച തീരദേശ റോഡ് ഷുക്കൂര്‍ കേസിലെ പ്രതിയായ ടി.വി. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പ്രതീകാത്മക ഉദ്ഘാടനം നടത്തി.
ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച സമയത്ത് വീട്ടുകാരുടേയും നാട്ടുകാരുടേയും അഭ്യര്‍ഥന പ്രകാരമാണ് അരിയില്‍-കുതിരപ്പുറം-മുള്ളൂല്‍ റോഡ് തീരദേശ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്യാന്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്‍കൈയെടുത്തത്.
45 ലക്ഷം രൂപ മുടക്കി നിര്‍മിച്ച റോഡ് വ്യാഴാഴ്ച എംഎല്‍എയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ പട്ടുവം പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചതിനെതിരേയാണു യുഡിഎഫ് രംഗത്തുവന്നത്.
ഇന്നലെ രാവിലെ മുള്ളൂലില്‍ ചേര്‍ന്ന ജനകീയ ഉദ്ഘാടനം പ്രദേശത്തെ മുതിര്‍ന്ന പൗരനായ കാനത്ത് അഹമ്മദ് നാട മുറിച്ചാണു നിര്‍വഹിച്ചത്. കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം പി.പി. സുബൈര്‍, രാജീവന് കപ്പച്ചേരി, സി. നാരായണന്, പി. ആലി, നൗഷാദ് പട്ടുവം, പി.പി. മുഹമ്മദ് കുഞ്ഞി, അബ്ദുള്ള കുറ്റ്യേരി, കരയപ്പാത്ത് ഗോവിന്ദന്, കെ. റിയാസ്, പുതിയാറമ്പത്ത് അബ്ദുള്ള, കെ. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment