Latest News

ഹക്കീമിനെ കൊന്നത് സാമ്പത്തിക തട്ടിപ്പ് പുറത്താകാതിരിക്കാന്‍

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍്യു തെക്കേമമ്പലത്തെ ഹക്കീം എന്ന ദാമോദരനെ കൊന്നത് മദ്രസ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പുറത്തു വരാതിരിക്കാനെന്ന് സൂചന

പയ്യന്നൂരിലെ പ്രമുഖരായ രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.  കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താത്തത് പരമാവധി ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാക്കാനാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച ഹക്കീമിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ തലയോട് രണ്ടായി പിളര്‍ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അടിയേറ്റാണോ തീ പിടിച്ചപ്പോള്‍ പറ്റിയതാണോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടില്ല. ജുമാമസ്ജിദിന്റെ കീഴിലുള്ള്യു മദ്രസ നിര്‍മ്മാണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായി പറയപ്പെടുന്നു. ഇതിന്റെ വരവ് ചിലവ് കണക്കുകളും മിനുട്ട്‌സും ഹക്കീമിനോടൊപ്പം തീവെച്ച് നശിപ്പിച്ചതായാണ് വിവരം. 

ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാംമതം സ്വീകരിച്ച ഹക്കീമിന് പള്ളിക്കമ്മിറ്റി ലക്ഷക്കണക്കിന് രൂപ നല്‍കിയിരുന്നു. പയ്യന്നൂര്‍ അമ്പലത്തിന് സമീപം ഹക്കീമിന് വീടെടുത്തുകൊടുക്കാനും വന്‍്യു തുക ചിലവഴിച്ചിരുന്നു. എന്നാല്‍ ഹക്കീമിന് പണം ലഭിച്ചിരുന്നില്ലെങ്ക് മരണ ശേഷം ഭാര്യയും മക്കളും വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പള്ളിക്കമ്മിറ്റിയുടെ പണപ്പിരിവുകാരനായ ഹക്കീം പലര്‍ക്കുംപണം കടം നല്‍കിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരന്‍്യു കൂടിയായ ഹക്കീം തനിക്ക് കിട്ടിയ കമ്മീഷന്‍ തുകയാണ് ഇതെന്നാണ് പറഞ്ഞിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hakkeem, Murder Cas

2 comments:

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.