Latest News

താജുല്‍ ഉലമയുടെ ദീപ്തസ്മരണകളുമായി സഅദിയ്യ വാര്‍ഷിക മഹാസമ്മേളനം ഏഴിന് തുടങ്ങും


ദേളി: തെന്നിന്ത്യയുടെ വിജ്ഞാന ഗോപുരമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ 44-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തുടക്കം മുതല്‍ സ്ഥാപനത്തിന്റെ പ്രസിഡന്റും ആത്മീയ നായകരുമായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ വിയോഗം മൂലം നിര്‍ത്തിവെച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച മുതല്‍ സജീവമാകും. 

ഈമാസം ഏഴിന് രാവിലെ തുടങ്ങുന്ന സമ്മേളന പരിപാടികള്‍ താജുല്‍ ഉലമയുടെ അനുസ്മരണങ്ങളായി മാറും.
പ്രസ്ഥാനത്തെയും സ്ഥാപനത്തെയും മുന്നില്‍നിന്ന് നയിച്ച താജുല്‍ ഉലമയില്ലാത്ത ആദ്യസമ്മേളനം പ്രവര്‍ത്തനകരില്‍ നൊമ്പരമുണര്‍ത്തുമ്പോഴും മഹാമനീഷി പകര്‍ന്നുനല്‍കിയ ആദര്‍ശവഴിയെ കൂടുതല്‍ പ്രശോഭിതമാക്കാനുള്ള പ്രതിജ്ഞ പുതുക്കലായി സമ്മേളനത്തെ മാറ്റാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. 

താജുല്‍ ഉലമക്കായി കേരളവും കര്‍ണാടയും നല്‍കുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയും പ്രാര്‍ഥനയുമായി മാറും സഅദിയ്യയുടെ ത്രിദിന സമ്മേളനം.
സഅദിയ്യ ജനറല്‍ സെക്രട്ടറി കുമ്പോല്‍ സയ്യിദ് ക എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘത്തിന്റെ അടിയന്തിര യോഗം ശൈഖുനാ താജുല്‍ ഉലമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. സമ്മേളന പ്രോഗാമുകള്‍ താജുല്‍ ഉലമയുടെ അനുസ്മരണമായി മാറ്റുന്നതിന് കാര്യപരിപാടിയില്‍ ആവശ്യമായ ഭേദഗതി ചര്‍ച്ച ചെയ്യുകയും അന്തിമരൂപം നല്‍കുകയും ചെയ്തു.
പ്രഥമ ദിവസം നടക്കുന്ന ദിക്ര്‍ ദുആ സമ്മേളനത്തിലും ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനത്തിലും താജുല്‍ ഉലമക്ക് ഓര്‍കളുമായി ജനലക്ഷങ്ങള്‍ എത്തിച്ചേരും.
പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, ഉദ്ഘാടനങ്ങള്‍, സനദ്ദാനം, അനുസ്മരണം തുടങ്ങിയവയാണ് പ്രോഗ്രാമുകള്‍.
സ്വാഗതസംഘം യോഗം സഅദിയ്യ പ്രിന്‍സിപ്പല്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബേക്കല്‍ അഹ്മദ് ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഡോ. അബൂബകര്‍ മുട്ടത്തോടി, ഹസ്ബുല്ലാഹ് തളങ്കര, സിദ്ദീഖ് സിദ്ദീഖി, അശ്‌റഫ് കരിപ്പോടി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, നാസര്‍ ബന്താട്, ഹാജി അബ്്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, ജഅ്ഫര്‍ സ്വാദിഖ് സി. എന്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.