Latest News

25 സ്വര്‍ണഗുളികകളും വന്‍കുടലിലെത്തി, ശശിധരന്‍ വിഴുങ്ങിയത് 45 പവന്‍

ബേക്കല്‍: സ്വര്‍ണം കടത്താന്‍ ഗുളികകളാക്കി വിഴുങ്ങി വയര്‍ സ്തംഭിച്ചതിനെത്തുടര്‍ന്ന് ആസ്​പത്രിയിലായ കാസര്‍കോട് ബേക്കല്‍ തച്ചങ്ങാട്ടെ ശശിധരന്റെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. എനിമ നല്കിയിട്ടും സ്വര്‍ണഗുളികകള്‍ പുറത്തുവരാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടര്‍മാര്‍ ചിന്തിച്ചു. എന്നാല്‍, ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഗുളികകള്‍ വന്‍കുടലില്‍ എത്തിയതായി കണ്ടതിനെത്തുടര്‍ന്ന് അത് മലത്തോടൊപ്പം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാരും പോലീസും.

അഞ്ചുദിവസംമുമ്പാണ് ശശിധരന്‍ ദുബായില്‍നിന്ന് മംഗലാപുരത്തെത്തിയത്. ദുബായില്‍വെച്ച് കള്ളക്കടത്തുകാരുടെ നിര്‍ദേശപ്രകാരമാണ് ഈ കടന്നകൈ ചെയ്തത്. 25 കാപ്‌സ്യൂളുകള്‍ ശശിധരന്‍ വിഴുങ്ങിയിരുന്നു. നാട്ടിലെത്തി വയറിളക്കാനുള്ള ഗുളിക കഴിച്ചാല്‍ ഇത് പുറത്തുവരുമെന്നാണ് ശശിധരനെ പറഞ്ഞു ധരിപ്പിച്ചതെന്ന് കരുതുന്നു. സാധാരണ രണ്ടോ മുന്നോ ഗുളികകളാണെങ്കില്‍ ഇപ്രകാരം പുറത്തുവരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്രയധികം ഗുളികകള്‍ ഒരു കാരണവശാലും സുഗമമായി മലത്തിലൂടെ പുറത്തുവരില്ലെന്നും അവര്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ ഇത് ശശിധരന്റെ ആദ്യത്തെ ഉദ്യമമാണെന്നാണ് പോലീസിന്റെ നിഗമനം. വീട്ടിലെത്തി വയറിളക്കിയിട്ടും ഗുളികമാത്രമല്ല മലംപോലും പുറത്തുവരാത്ത അവസ്ഥയിലാണ് നാലാംദിവസം ശശിധരന്‍ മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയിലെത്തിയത്. സ്‌കാനിങ്ങില്‍ വയറ്റില്‍ സ്വര്‍ണഗുളികകളാണെന്നറിഞ്ഞ ഉടനെ ആസ്​പത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അന്നുമുതല്‍ പോലീസും ആസ്​പത്രിമുറിക്കുമുന്നില്‍ കാവലിരിപ്പാണ്. ഇത്രയും സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ ശശിധരന് രണ്ടുലക്ഷംരൂപയാണ് കള്ളക്കടത്തുകാര്‍ വാഗ്ദാനംചെയ്തിരുന്നത്. അതുകൊണ്ടാണ് പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഇയാള്‍ ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് കരുതുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.