വെള്ളരിക്കുണ്ട്: കണ്ണെത്താദൂരത്തോളംനീളുന്ന ജനസഞ്ചയത്തിനുമേല്‍ പൂമഴ പെയ്യിച്ച് വെള്ളരിക്കുണ്ട് താലൂക്കിന്റെ ഉദ്ഘാടനം. മലമടക്കുകള്‍ താണ്ടിയെത്തിയവരെ ഉള്‍ക്കൊള്ളാനാകാതെ വെള്ളരിക്കുണ്ട് വീര്‍പ്പുമുട്ടി. പതിറ്റാണ്ടുകളായുള്ള കിഴക്കന്‍മലയോര ജനതയുടെ അഭിലാഷത്തെ സഫലീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് താലൂക്ക് ഉദ്ഘാടനം നിര്‍വഹിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ആകാശത്തു വട്ടമിട്ടുപറന്ന ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടന്നു. മൂന്നു സമയങ്ങളിലായാണ് ഹെലികോപ്റ്ററില്‍നിന്ന് പൂക്കള്‍ വിതറിയത്. മുഖ്യമന്ത്രി വേദിയിലെത്തിയപ്പോഴാണ് മൂന്നാമത്തെ പൂമഴ. ഇതിനിടെ സദസ്സിന്റെ പന്തല്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിലെ കാറ്റിന്റെ ശക്തിയിലാണ് പന്തല്‍ വീണത്. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും പന്തല്‍ തകര്‍ന്നത് ഏറെ പരിഭ്രാന്തിയിലാഴ്ത്തി. നിലയ്ക്കാത്ത കരഘോഷത്തിനിടെയായിരുന്നു ഉമ്മന്‍ചാണ്ടി നിലവിളക്ക് തെളിയിച്ചത്.
മലയോരത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള ഒരു നയവും സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കേരളം കേന്ദ്രത്തോട് ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ മുന്നേറ്റമുണ്ടാക്കിയവരാണ് മലയോരജനത. അവരുടെ ഭൂമി കൈയേറ്റത്തിലൂടെ സ്വന്തമാക്കിയതല്ല. സര്‍ക്കാര്‍ നിയമാനുസരണം പട്ടയംകൊടുത്ത ഭൂമിയിലാണ് അവരുടെ ജീവിതം. ഇതു മറന്നുള്ള ഒരു സമീപനവും സര്ക്കാറെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
റവന്യൂമന്തി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പി.കരുണാകരന് എം.പി., എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), പി.ബി.അബ്ദുള്‍റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, സംഘാടകസമിതി ചെയര്മാന് അഡ്വ. സി.കെ.ശ്രീധരന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മീനാക്ഷി ബാലകൃഷ്ണന്, ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷന്‍ കെ.എസ്.കുര്യാക്കോസ്, വിവിധ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാരായ കെ.ജെ.വര്‍ക്കി, ജെയിംസ് പന്തമ്മാക്കല്‍, കെ.ലക്ഷ്മണന്, എച്ച്.വിഘേ്നശ്വര ഭട്ട്, സൗമ്യ വേണുഗോപാല്‍, സുപ്രിയ അജിത്ത്, ജില്ലാപഞ്ചായത്തംഗം ഹരീഷ് പി.നായര്‍, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പി.വി.രവി, തോമസ്ചാക്കോ, പി.വി.മൈക്കിള്‍, സൈമണ്പള്ളത്തുകുഴി, സാബു എബ്രഹാം, എം.സി.ഖമറുദ്ദീന്, എ.കുമാരന്, ജെറ്റോ ജോസഫ്, ബി.സുരേഷ്കുമാര്‍ഷെട്ടി, അബ്രഹാം തോണക്കര, എ.വി.രാമകൃഷ്ണന്, കെ.കുഞ്ഞിരാമന് നായര്‍, സുരേഷ് പുതിയേടത്ത്, പി.സി.രാജേന്ദ്രന്, ബി,ബാലകൃഷ്ണന് നമ്പ്യാര്‍, അഡ്വ. സി.വി.ദാമോദരന്‍, ബി.സുകുമാരന്‍, ഹംസ മാസ്റ്റര്‍, കൈപ്രം കൃഷ്ണന് നമ്പ്യാര്‍, ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, എ.വി.മാത്യു, കെ.അഹമ്മദ്ഷെറീഫ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജു കട്ടക്കയം സ്വാഗതവും സബ്കളക്ടര്‍ കെ.ജീവന്‍ബാബു നന്ദിയും പറഞ്ഞു.
മലയോരത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള ഒരു നയവും സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കേരളം കേന്ദ്രത്തോട് ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ മുന്നേറ്റമുണ്ടാക്കിയവരാണ് മലയോരജനത. അവരുടെ ഭൂമി കൈയേറ്റത്തിലൂടെ സ്വന്തമാക്കിയതല്ല. സര്‍ക്കാര്‍ നിയമാനുസരണം പട്ടയംകൊടുത്ത ഭൂമിയിലാണ് അവരുടെ ജീവിതം. ഇതു മറന്നുള്ള ഒരു സമീപനവും സര്ക്കാറെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
റവന്യൂമന്തി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പി.കരുണാകരന് എം.പി., എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), പി.ബി.അബ്ദുള്‍റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, സംഘാടകസമിതി ചെയര്മാന് അഡ്വ. സി.കെ.ശ്രീധരന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മീനാക്ഷി ബാലകൃഷ്ണന്, ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷന്‍ കെ.എസ്.കുര്യാക്കോസ്, വിവിധ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാരായ കെ.ജെ.വര്‍ക്കി, ജെയിംസ് പന്തമ്മാക്കല്‍, കെ.ലക്ഷ്മണന്, എച്ച്.വിഘേ്നശ്വര ഭട്ട്, സൗമ്യ വേണുഗോപാല്‍, സുപ്രിയ അജിത്ത്, ജില്ലാപഞ്ചായത്തംഗം ഹരീഷ് പി.നായര്‍, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പി.വി.രവി, തോമസ്ചാക്കോ, പി.വി.മൈക്കിള്‍, സൈമണ്പള്ളത്തുകുഴി, സാബു എബ്രഹാം, എം.സി.ഖമറുദ്ദീന്, എ.കുമാരന്, ജെറ്റോ ജോസഫ്, ബി.സുരേഷ്കുമാര്‍ഷെട്ടി, അബ്രഹാം തോണക്കര, എ.വി.രാമകൃഷ്ണന്, കെ.കുഞ്ഞിരാമന് നായര്‍, സുരേഷ് പുതിയേടത്ത്, പി.സി.രാജേന്ദ്രന്, ബി,ബാലകൃഷ്ണന് നമ്പ്യാര്‍, അഡ്വ. സി.വി.ദാമോദരന്‍, ബി.സുകുമാരന്‍, ഹംസ മാസ്റ്റര്‍, കൈപ്രം കൃഷ്ണന് നമ്പ്യാര്‍, ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, എ.വി.മാത്യു, കെ.അഹമ്മദ്ഷെറീഫ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജു കട്ടക്കയം സ്വാഗതവും സബ്കളക്ടര്‍ കെ.ജീവന്‍ബാബു നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment