തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപകമായി പമ്പുകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാത്രി 12ന് അവസാനിക്കും. ഓള്‍ കേരള പെട്രോളിയം ഡീലേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണു സമരം.
അതിനിടെ എറണാകുളത്ത് പണമുടക്കില്‍ നിന്നും ഒരു വിഭാഗം വിട്ടുനില്‍ക്കുകയാണ്. ജില്ലയില്‍ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിച്ചു. ഇതിനുപുറമേ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തിലുള്ള പമ്പുകളും തുറന്നു പ്രവര്‍ത്തിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളിലും പെട്രോള്‍ പമ്പുകള്‍ പണിമുടക്കില്‍ നിന്നും വിട്ടുനിന്നു.
സമര പ്രഖ്യാപനം നടത്തയിത് അടിയന്തരസാഹചര്യത്തിലാണ്. അതിനാല്‍ എല്ലാ പെട്രോള്‍ പമ്പ് ഉടമകളുമായും ആശയവിനിമയം നടത്താന്‍ സാധിച്ചില്ലെന്നു ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ സെക്രട്ടറി എം.രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ചു 18നും 19നും നടത്തുന്ന സമരത്തില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പ് ഉടമകളും സഹകരിക്കുമെന്ന് അറിയിച്ചിട്ടുള്ളതായി അദ്ദേഹം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Petrol Pumb, Strike

No comments:
Post a Comment