Latest News

അച്ചാര്‍ നിര്‍മാണത്തിനെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം

കൊല്ലം: അച്ചാര്‍ നിര്‍മാണത്തിനെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിവരികയായിരുന്ന മൂന്നുപേര്‍ പോലീസ് പിടിയിലായി. 

പെണ്‍വാണിഭ സംഘത്തിലെ മുഖ്യ നടത്തിപ്പുകാരി വെള്ളിമണ്‍ ഇടവട്ടം തേവരഴികത്ത് സൈനബയുടെ മകള്‍ നജിമ (40), സഹായി മാമൂട് കേശവ മന്ദിരത്തില്‍ മാധവന്‍ നായരുടെ മകന്‍ രാകേഷ് (34) എന്നിവരാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. അനാശാസ്യത്തിനായി കൊണ്ടുവന്ന ഒരു സ്ത്രീയും പിടിയിലായി.

അച്ചാര്‍ നിര്‍മാണത്തിനാണെന്ന് പറഞ്ഞാണ് വീട് വാടകക്കെടുത്തിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആള്‍ക്കാര്‍ ഇവിടെ വന്നു പോകാറുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെയെത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു ഇടപാട്. പൊലീസ് പിടിയിലാകുമ്പോഴും ഒട്ടേറെ പേര്‍ നജിമയെ വിളിക്കുന്നുണ്ടായിരുന്നുവെന്ന് കിളികൊല്ലൂര്‍ എസ്. ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. കോളേജുകുമാരികളെയും ഇവിടെ കൊണ്ടുവരാറുണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചതായി പോലീസ് പറയുന്നു.

ഇരവിപുരം സി ഐ എസ്. അമ്മിണിക്കുട്ടന്‍, കിളികൊല്ലൂര്‍ എസ്‌ഐ. എസ് ജയകൃഷ്ണന്‍, എഎസ്‌ഐ. വിജയന്‍പിള്ള, ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രാജേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബുദ്ദീന്‍, മണികണ്ഠന്‍, മനു, സീനു, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീലത, ജലജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.