Latest News

ഗള്‍ഫുകാരന്റെ ഭാര്യ മൂന്ന് മക്കളുമായി കാമുകന്റെ ഒപ്പം ഒളിച്ചോടി

ചവറ: മൂന്നുപെണ്‍മക്കളുമായി അയല്‍വാസിയായ കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയെ ബന്ധുക്കളുടെ സഹായത്തോടെ കന്യാകുമാരിയില്‍വച്ച് പോലീസ് പിടികൂടി. കഴിഞ്ഞ 15ന് പുലര്‍ച്ചെയാണ് വീട്ടമ്മയേയും മക്കളെയും കാണാതായത്. അയല്‍വാസിയായ യുവാവിനെയും കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കാമുകനായ യുവാവിന്റെ സുഹൃത്തിന്റെ വാഹനത്തിലാണ് ഇവര്‍ കന്യാകുമാരിയിലേക്ക് കടന്നത്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് യുവതിയും മക്കളും കന്യാകുമാരിയുള്ളതായി വവിവരം ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കളുമായി പോലീസ് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു. 

കൊട്ടുകാട് സ്വദേശിനിയായ യുവതിയെ 15വര്‍ഷം മുമ്പ് പടപ്പനാലില്‍ വിവാഹം കഴിച്ചുകൊണ്ടുവരികയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുമായി യുവതി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇരുവരെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Escape, Police, Court.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.