ആലുവ: മോഷണത്തിന് പുതിയ തന്ത്രവുമായി എത്തിയ ഗര്‍ഭിണികളായ മൂന്നു തമിഴ്‌നാട് സ്വദേശിനികളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൂത്തുകുടി ജില്ലയില്‍ പുളിയാര്‍ കോവില്‍ ഭാഗത്ത് താമസിക്കുന്ന ചെല്ലാദുരൈയുടെ ഭാര്യ ദേവി (27), മുത്തയ്യയുടെ ഭാര്യ കാളിയമ്മ (30), ബാബുവിന്റെ ഭാര്യ പാര്‍വ്വതി (28) എന്നീ ഗര്‍ഭിണികളായ യുവതികളാണ് ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്.
ദേശയം - പുറയാര്‍ സ്വദേശിനിയായ ഒരു വീട്ടമ്മയുടെ നാലരപവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായത്. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ആലുവ ബാങ്ക് കവലയില്‍ വച്ച് ഇവരെ പിടികൂടിയത്. ആലുവ - കാലടി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയും സഹയാത്രികരും ചേര്‍ന്ന് ഒരു സ്ത്രീയെ പിടികൂടിയത്.
തുടര്‍ന്നാണ് സംഘത്തില്‍ മൂന്നുപേരുണ്ടെന്ന് മനസിലാക്കി മൂന്നുപേരെയും തടഞ്ഞുവച്ച് പോലീസിനെ വിളിച്ചത്. മൂന്നുപേരും കൂടി കൃത്രിമമായി തിരക്കുണ്ടാക്കിയശേഷം ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എസ്‌ഐ വിശ്വംഭരനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, case, Arrested

No comments:
Post a Comment