Latest News

കാല്‍ കോടിയുടെ സ്വര്‍ണവുമായി രണ്ടു കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

മംഗലാപുരം: കള്ളക്കടത്തു സ്വര്‍ണവുമായി രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗലാപുരത്തു പിടിയിലായി. കാസര്‍കോട് വിദ്യാനഗര്‍ ചാല ജയ്യാഫര്‍, പള്ളിക്കര മൌവല്‍ തച്ചങ്ങാട് നൌഷാദ് മൌലവി എന്നിവരെയാണു മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇരുവരില്‍ നിന്നുമായി മൊത്തം 789.950 ഗ്രാം (98.74 പവന്‍) സ്വര്‍ണം പിടികൂടി. 24,09,347 രൂപ വിലവരും.

ജയ്യാഫറില്‍ നിന്നു 351.350 ഗ്രാം (43.92 പവന്‍) സ്വര്‍ണമാണു പിടിച്ചത്. ഇതിനു 10,71,617 രൂപ വിലവരും. ക്രീമിന്റെ പായ്ക്കിനകത്ത് സ്വര്‍ണത്തകിട്, മാര്‍ക്കര്‍ പേനയ്ക്കകത്ത് റീഫില്‍ രൂപത്തിലാക്കി ഒളിപ്പിച്ച കമ്പി എന്നീ രൂപങ്ങളിലാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ചൊവ്വാഴ്ച രാവിലെ 5.30നു ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയപ്പോഴാണ് ജയ്യാഫര്‍ പിടിയിലായത്.

നൌഷാദ് മൌലവിയില്‍ നിന്നു 13,37,730 രൂപ വില വരുന്ന 438.600 (54.82 പവന്‍) സ്വര്‍ണമാണു പിടികൂടിയത്. സ്വര്‍ണം പാന്റ്സിന്റെ ഹുക്ക് രൂപത്തിലാക്കി വെള്ളിനിറം പൂശിയാണ് ഇയാള്‍ കടത്തിയത്. 18 ഹുക്കുകള്‍ ഇയാളില്‍ നിന്നു പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ 7.30ന് ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ എത്തിയപ്പോഴാണ് പിടിയിലായത്. രൂപമാറ്റം വരുത്തിയ സ്വര്‍ണം ബാഗേജില്‍ ഒളിപ്പിച്ചാണ് ഇരുവരും കടത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.