കാസര്‍കോട്: സമീപകാല എന്‍ഡോസള്‍ഫാന്‍സമരങ്ങളുടെ മുഖ്യസൂത്രധാരനായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ആം ആദ്മി പാര്‍ട്ടിയുടെ കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ഥിയായേക്കും. എ.എ.പി.സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റിയുടെ തീരുമാനമാണ് ഇനി വേണ്ടത്. കുഞ്ഞിക്കൃഷ്ണനുപുറമെ പരിഗണിക്കുന്ന പേരുകളിലൊന്ന് സി.ആര്‍.പി.എഫ്. മുന്‍ ഐ.ജി. കെ.വി.മധുസൂദനന്‍ നായരുടേതാണ്. ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്കാണ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മുന്‍ഗണന നല്‍കുകയെന്ന് എ.എ.പി. ജില്ലാനേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അമ്പലത്തറ കുഞ്ഞിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ എന്‍ഡോസള്‍ഫാന്‍ സമരമേഖലയില്‍നിന്നുള്ള വോട്ടും നിഷ്പക്ഷവോട്ടുകളും സി.പി.എം. വിമത വോട്ടുകളും പിടിക്കാമെന്ന് എ.എ.പി. കണക്കുകൂട്ടുന്നു. നക്‌സല്‍പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതം തുടങ്ങിയ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പിന്നീട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി നിലകൊള്ളുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ ക്രൂരമര്‍ദനത്തിനിരയായി. പിന്നീട് സി.പി.ഐ.-എം.എല്ലിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി. അതിനുശേഷം കെ.വേണുവിന്റെ നേതൃത്വത്തിലുള്ള സി.ആര്‍.സി. സി.പി.ഐ.-എം.എല്ലില്‍ ചേര്‍ന്നു.
1992ല്‍ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രസ്ഥാനത്തില്‍നിന്ന് മാറി. പിന്നീടാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്. 2011ല്‍ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍പീഡിത ജനകീയമുന്നണി രൂപംകൊണ്ടു. ഒരുമാസത്തിലേറെ നീണ്ട നിരാഹാരസമരം നടത്തി.
സമരസമിതിയുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം മുന്നണി നടത്തി. ഇതിലൂടെ അതിര്‍ത്തിഗ്രാമങ്ങളിലുള്ളവരെക്കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളാണ് കുഞ്ഞിക്കൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിന് സാധ്യത കല്പിക്കപ്പെടുന്നത്.
കൊന്നക്കാട് സ്വദേശിയായ കെ.വി.മധുസൂദനന്‍ നായര്‍ മുന്‍ പ്രധാനമന്ത്രിമാരായ ദേവഗൗഡ, ഐ.കെ.ഗുജ്‌റാള്‍, നരസിംഹറാവു, വാജ്‌പേയി എന്നിവരുടെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന ഓഫീസറാണ്. സി.ആര്‍.പി.എഫിന്റെ പെരിങ്ങോം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഡി.ഐ.ജി. ആയിരുന്നു.
ഇതിനുപുറമെ രണ്ടുപേര്‍കൂടി ആം ആദ്മി ദേശീയ നേതൃത്വത്തിന് ഓണ്‍ലൈനായി കാസര്‍കോട്ട് സ്ഥാനാര്‍ഥിയാകാന്‍ അപേക്ഷ നല്കിയിട്ടുണ്ട്. ഈമാസം 22നുശേഷം എ.എ.പി.സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment