തിരുവനന്തപുരം: പൂന്തുറ പരുത്തിക്കുഴിയില്‍ യുവതിയെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന മൂന്നാം ഭര്‍ത്താവിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ മൂന്നാം ഭര്‍ത്താവായ ആറ്റുകാല്‍ പാടശേരി സ്വദേശി രതീഷിന് വേണ്ടിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police.
കേസ് അന്വേഷണത്തിനായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പൂന്തുറ സിഐ. അജിചന്ദ്രന്‍, പൂന്തുറ എസ്ഐ. രമേഷ് കുമാര്‍, ഷാഡോ പോലീസ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു.
പൂന്തുറ പരുത്തിക്കുഴി സ്വദേശിനിയായ മനു(25)വിനെ തിങ്കളാഴ്ച രാവിലെയാണ് പരുത്തിക്കുഴിക്ക് സമീപത്തെ പുരയിടത്തില്‍ തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ രണ്ട് പേരെ വിവാഹം കഴിച്ചിരുന്ന യുവതിക്ക് ഈ രണ്ട് ബന്ധത്തിലുമായി മൂന്നു മക്കളുണ്ട്. വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രതീഷ് എന്ന യുവാവാണ് യുവതിയോടൊപ്പം മൂന്നാം ഭര്‍ത്താവായി കഴിഞ്ഞ് വന്നിരുന്നത്.
യുവതി വിവാഹം കഴിച്ച മൂന്നു ഭര്ത്താക്കന്മാരുടെയും പേര് രതീഷ് എന്നായിരുന്നു. മൂന്നാം ഭര്‍ത്താവായ രതീഷിനോടൊപ്പം കഴിയവെ ആദ്യ ഭര്‍ത്താവുമായി യുവതി വീണ്ടും അടുപ്പത്തിലായ വിവരം രതീഷ് അറിഞ്ഞു. കൂടാതെ ഒരാഴ്ച മുന്‍പ് ആദ്യ ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ വന്നിരുന്നു. ഇത് മൂന്നാം ഭര്‍ത്താവായ രതീഷ് കാണുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രതീഷിനെ യുവതിയുടെ വീട്ടില്‍ കയറാന്‍ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.
യുവതിയും രതീഷും വീടിന് പുറത്തും സമീപത്തെ പുരയിടത്തിലുമായിരുന്നു രാത്രികാലങ്ങളില്‍ കഴിഞ്ഞ് വന്നിരുന്നത്. ആദ്യ ഭര്‍ത്താവുമായി യുവതി അടുപ്പത്തിലായതിനെ ചൊല്ലി രതീഷ് നിരന്തരം ഇവരെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ രതീഷ് തന്റെ സുഹൃത്തിന്റെ വീട്ടിലെത്തി കാശ് കടം വാങ്ങിയ ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. ഇയാള്‍ക്ക് മറ്റൊരു ഭാര്യയുള്ളതായി പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പൂന്തുറ പരുത്തിക്കുഴി സ്വദേശിനിയായ മനു(25)വിനെ തിങ്കളാഴ്ച രാവിലെയാണ് പരുത്തിക്കുഴിക്ക് സമീപത്തെ പുരയിടത്തില്‍ തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ രണ്ട് പേരെ വിവാഹം കഴിച്ചിരുന്ന യുവതിക്ക് ഈ രണ്ട് ബന്ധത്തിലുമായി മൂന്നു മക്കളുണ്ട്. വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രതീഷ് എന്ന യുവാവാണ് യുവതിയോടൊപ്പം മൂന്നാം ഭര്‍ത്താവായി കഴിഞ്ഞ് വന്നിരുന്നത്.
യുവതി വിവാഹം കഴിച്ച മൂന്നു ഭര്ത്താക്കന്മാരുടെയും പേര് രതീഷ് എന്നായിരുന്നു. മൂന്നാം ഭര്‍ത്താവായ രതീഷിനോടൊപ്പം കഴിയവെ ആദ്യ ഭര്‍ത്താവുമായി യുവതി വീണ്ടും അടുപ്പത്തിലായ വിവരം രതീഷ് അറിഞ്ഞു. കൂടാതെ ഒരാഴ്ച മുന്‍പ് ആദ്യ ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ വന്നിരുന്നു. ഇത് മൂന്നാം ഭര്‍ത്താവായ രതീഷ് കാണുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രതീഷിനെ യുവതിയുടെ വീട്ടില്‍ കയറാന്‍ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.
യുവതിയും രതീഷും വീടിന് പുറത്തും സമീപത്തെ പുരയിടത്തിലുമായിരുന്നു രാത്രികാലങ്ങളില്‍ കഴിഞ്ഞ് വന്നിരുന്നത്. ആദ്യ ഭര്‍ത്താവുമായി യുവതി അടുപ്പത്തിലായതിനെ ചൊല്ലി രതീഷ് നിരന്തരം ഇവരെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ രതീഷ് തന്റെ സുഹൃത്തിന്റെ വീട്ടിലെത്തി കാശ് കടം വാങ്ങിയ ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. ഇയാള്‍ക്ക് മറ്റൊരു ഭാര്യയുള്ളതായി പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police.
No comments:
Post a Comment