ഗായത്രി എന്നായിരുന്നു ആശ്രമ അന്തേവാസിയായിരുന്നപ്പോള്‍ ഇവര്‍ക്കു നല്‍കിയിരുന്ന പേര്. എന്നാല്‍ 1999ല്‍ ആശ്രമം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ഇവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’) എന്ന പുസ്തകമാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്.
നന്നേ ചെറുപ്പത്തില്‍ത്തന്നെ ആത്മീയാന്വേഷണവുമായി ഏഷ്യയിലത്തെിയ ഗെയില്‍ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തുകയായിരുന്നു. 21 വയസ്സുള്ളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയി. 20 വര്‍ഷം അവര്‍ അമൃതാനന്ദമയിയുടെ പിഎ ആയി തുടര്‍ന്നു. ഇതിനിടയില്‍ ആശ്രമം ഒരുപാട് വലുതായി. അമൃതാനന്ദമയിക്ക് ലോകമെമ്പാടും ഭക്തരുമായി.
ആശ്രമത്തിന്റെ ചുമതലകളില്‍ കൂടുതല്‍ പേര്‍ വന്നെത്തുകയും ചെയ്തു. ഇതോടെ അവരുടെ കാപട്യങ്ങളില്‍ മനംമടുത്ത് ഗെയില്‍ ഇന്ത്യ വിടുകയായിരുന്നു. ആശ്രമത്തിലുണ്ടായിരുന്ന നാളുകളില്‍ അമൃതാനന്ദമയിയുടെ നിഴലായി ഗെയില്‍ 24 മണിക്കൂറും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് അവര്‍ മലയാളം പഠിച്ചു. ഗായത്രി അറിയാതെ ആശ്രമത്തില്‍ ഈച്ച പോലും പറക്കാത്ത സ്ഥിതിയായി.
സ്വാഭാവികമായും ആശ്രമത്തിലെ രഹസ്യങ്ങളെല്ലാം അവര്‍ക്ക് അറിയാനും കഴിഞ്ഞു. ആശ്രമത്തില്‍ ബലാത്സംഗ പരമ്പര നടന്നെന്ന ആരോപണവും പുസ്തകത്തില്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. 1999 നവംബറിലാണ് ഇവര്‍ ആശ്രമം വിടുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുസ്തകം എഴുതുന്നത്. ഇതാകട്ടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്. ആശ്രമത്തലെ നിരവധി പ്രമുഖരായ അന്തേവാസികള്‍ക്കെതിരേയും പുസ്തകം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Amridananthamayi, Book
No comments:
Post a Comment