Latest News

രാജീവ് ഗാന്ധി വധം : ആറ് പ്രതികളെയും ജയില്‍ മോചിതരാക്കും

ചെന്നൈ : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ വധശിക്ഷ ഇളവുലഭിച്ച നാലുപേരെയും ജീവപര്യന്ത്യം ശിക്ഷ ലഭിച്ച രണ്ടുപേരെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

സുപ്രീം കോടതി ചൊവ്വാഴ്ച വധശിക്ഷയില്‍ ഇളവ് നല്‍കിയ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്ത്യം തടവുകാരായ ജയചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവരെയും ജയില്‍മോചിതരാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ജയലളിതയാണ് രാവിലെ ചേര്‍ന്ന മന്ത്രിസഭാ തീരുമാനം നിയമസഭയില്‍ അറിയിച്ചത്.

നാലുദിവസത്തിനകം തന്നെ ഇവര്‍ ജയില്‍ മോചിതരാകുമെന്നാണ് സൂചന. ഇവരില്‍ നളിനിയൊഴികെയുള്ളവര്‍ വെല്ലൂര്‍ ജയിലിലാണ് ഇപ്പോഴുള്ളത്.

ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീര്‍പ്പുകല്‍പ്പിക്കുന്നത് നീണ്ടുപോയത് ചൂണ്ടിക്കാട്ടിയാണ് വി. ശ്രീഹരന്‍ എന്ന മുരുഗന്‍, ടി. സുതേന്ദ്രരാജ എന്ന ശാന്തന്‍, എ.ജി. പേരറിവാളന്‍ എന്ന അറിവ് എന്നിവരുടെ വധശിക്ഷ ചൊവ്വാഴ്ച സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്ത്യം തടവായി കുറച്ചത്. ഇവരെ വിട്ടയക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Rajiv Gandhi, Murder case, Court Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.