Latest News

ബാധയെ ഒഴിപ്പിക്കാന്‍ അമ്മയെ കൊന്നു ശരീരഭാഗങ്ങള്‍ മൂന്നു മക്കള്‍ പങ്കിട്ട്‌ തിന്നു

ഫിലിപ്പീന്‍സ്: ബാധ കൂടിയ അമ്മയെ മൂന്നു മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അതുംപോരാത്തതിന് അമ്മയുടെ ശരീരഭാഗങ്ങള്‍ മൂവരും ചേര്‍ന്നു പങ്കിട്ടു കഴിച്ചു. ഫിലിപ്പീന്‍സില്‍നിന്നാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മക്കളുടെ അന്ധവിശ്വാസത്തിന് ഇരയായി മുസാല അമില്‍ എന്ന 56 വയസുകാരിക്കാണ് ജീവിതം നഷ്ടപ്പെട്ടത്. രക്തത്തില്‍ കുളിച്ചു കിടന്ന മൃതദേഹം പോലീസ് കണ്ടെത്തുമ്പോള്‍ നിരവധി അവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു.

ഈ ഭാഗങ്ങള്‍ മക്കള്‍ മൂവരും ചേര്‍ന്ന് കഴിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡാന്റെ (35), പറോയി (21), ഇബ്രാഹിം (18) എന്നിവരെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ മൂവരും കുറ്റം നിഷേധിക്കുകയാണ്. അമ്മയുടെ ശരീരത്തില്‍ ബാധിച്ചിരുന്ന ബാധയെ ഒഴിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് അന്ധവിശ്വാസത്തെ തുടര്‍ന്നുള്ള കൊലപാതകം നടന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. കുടുംബാംഗങ്ങള്‍ക്കുള്ള മാനസിക രോഗത്തിന്റെ ചരിത്രവും പോലീസ് പരിശോധിച്ചു വരികയാണ്. മയക്കു മരുന്നിന്റെ ഉപഭോഗവും പോലീസ് തള്ളിക്കളയുന്നില്ല. പ്രതികളെന്നു സംശയിക്കുന്നവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കും. മുസ്ലിം മത വിശ്വാസികളാണ് സ്ത്രീയും മക്കളും. ഇവരുടെ വീട്ടില്‍നിന്ന് അസ്വാഭാവികമായ ശബ്ദം പുറത്തുവന്നിരുന്നതായി അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അമപതുവാനിലെ ബരാംഗെ കാമസിയിലെ പുരോക് നബാതോകിലുള്ള കുടുംബ കൃഷിഭൂമിയിലാണ് കുടുംബം താമസിച്ചിരുന്നത്. മരം കൊണ്ടും അലുമിനിയം ഷീറ്റു കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും കെട്ടിമറച്ച കുടിലിലാണ് കുടുംബം താമസിച്ചിരുന്നത്. മൃഗസമാനമാണ് ഇവരുടെ പ്രവര്‍ത്തിയെന്ന് സമുദായ നേതാവ് ആരോപിച്ചു. 2009ല്‍ 58 പേരുടെ മരണത്തിന് ഇടയാക്കിയ കൂട്ടക്കുരിയുടെ പേരില്‍ കുപ്രസിദ്ധമായ ഗ്രാമത്തിലാണ് അരുംകൊല അരങ്ങേറിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Mother, Case, Police




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.