Latest News

ബഹളത്തിനിടെ ധനമന്ത്രി പി.ചിദംബരം ബജറ്റ് അവതരിപ്പിച്ചു, നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി

ന്യൂഡല്‍ഹി : തെലങ്കാന വിഷയത്തില്‍ ലോക്‌സഭയില്‍ സീമാന്ധ്രയില്‍ നിന്നുള്ള എം.പിമാരുടെ ബഹളത്തിനിടെ ധനമന്ത്രി പി. ചിദംബരം ബജറ്റ് അവതരിപ്പിച്ചു.

നിര്‍ഭയപദ്ധതിക്ക് നിലവില്‍ അനുവദിച്ച 1000 കോടി രൂപയ്ക്ക് പുറമേ 1000 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ആദ്യം അനുവദിച്ച തുക ഈ സാമ്പത്തിക വര്‍ഷം പാഴാകില്ലെന്നും. അദ്ദേഹം അറിയിച്ചു.

ആധാര്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പഞ്ചായത്തി രാജ് സംവിധാനത്തിനായി 7000 കോടി രൂപയും റെയില്‍വേയ്ക്ക് 29000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് നാല് വന്‍കിട സൗരോര്‍ജ്ജ പദ്ധതികള്‍ കൂടി നടപ്പാക്കും. പട്ടികജാതിക്കാര്‍ക്ക് 200 കോടി രൂപ വ്യവസായപദ്ധതികള്‍ക്കായി സഹായമായി നല്കും.

രാജ്യത്ത് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു. വനിതാ ശിശുക്ഷേമത്തിന് 21000 കോടി രൂപയും നല്‍കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി 1200 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

2009-20013 സാമ്പത്തിക വര്‍ഷങ്ങളിലെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിരോധവകുപ്പില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. പ്രതിരോധ പെന്‍ഷനായി 500 കോടി രൂപ അനുവദിച്ചു. പ്രതിരോധ വിഹിതം 10 ശതമാനം വര്‍ദ്ധിപ്പിച്ചു. 2.24 ലക്ഷം കോടി രൂപയാണ് പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Budget

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.