നെയ്യാറ്റിന്‍കര: മുടി വെട്ടുന്നതിനിടെ ആറ് വയസുകാരിയെ പീഡിപ്പിച്ച ബാര്‍ബര്‍ക്കായി മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച രാവിലെ മഞ്ചവിളാകം കാരക്കോണം റോഡില്‍ ഇലിപ്പോട്ടുകോണം ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പിലാണ് സംഭവം.
പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായതിനാല്‍ അമ്മയായിരുന്നു മകളെ മുടി വെട്ടിക്കാന്‍ കൊണ്ടുപോയത്. മുടി വെട്ടിക്കാന്‍ കടയില്‍ ഇരുത്തിയ ശേഷം അമ്മ പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയി. അമ്മ തിരിച്ചെത്തിയപ്പോള്‍ മകള്‍ കടയ്ക്കുള്ളിലിരുന്ന് കരയുന്നതാണ് കണ്ടത്. വിവരം ചോദിച്ചപ്പോഴാണ് ബാര്‍ബര്‍ പീഡിപ്പിച്ച വിവരം അറിയുന്നത്. ഇതിനിടെ ബാര്‍ബര്‍ രക്ഷപ്പെട്ടു.
നാട്ടുകാര്‍ കൂടി സംഘര്‍ഷാവസ്ഥയുണ്ടായതോടെ മാരായമുട്ടം പൊലീസെത്തി കുട്ടിയെയും അമ്മയേയും സ്‌റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ബാര്‍ബറെക്കുറിച്ച് നാട്ടുകാര്‍ക്ക് കൂടുതല്‍ അറിവൊന്നുമില്ല. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case.

No comments:
Post a Comment