Latest News

ആശുപത്രിയില്‍ തലകറങ്ങി വീണപ്ലസ്ടു വിദ്യാര്‍ഥിനിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു

അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവവുമാ യി ബന്ധപ്പെട്ട് ആശുപത്രി ജീവന ക്കാരന്‍ ചാലക്കുടി സ്വദേശി വിജയനെ(50) പോലീസ് അറസ്റ്റു ചെയ്തു. 

താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡറാണ് പ്രതി. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജയനെ അറസ്റ്റ് ചെയ്തതെന്ന് അങ്കമാലി സിഐ വി. ബാബു അറിയിച്ചു. 

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി കൂട്ടുകാരിയുമൊത്ത് ഡോക്ടറെ കാണാന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയതാണ്. ഡോക്ടറെ കണ്ടശേഷം പുറത്തിയപ്പോള്‍ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഡ്രസിംഗ് റൂമിനു മുന്നിലെ ബഞ്ചില്‍ ഇരുന്നു. ഇതുകണ്ട വിജയന്‍ ഡ്രസിംഗ് റൂമില്‍ കയറിക്കിടന്നുകൊള്ളാന്‍ വിദ്യാര്‍ഥിനിയോടു പറഞ്ഞു.

ഇതനുസരിച്ച് വിദ്യാര്‍ഥിനി ഡ്രസിംഗ് റൂമില്‍ കയറികിടന്നു. കൂട്ടുകാരിയെ മരുന്നു വാങ്ങാന്‍ പറഞ്ഞുവിട്ടതിനുശേഷം വിജയന്‍ വിദ്യാര്‍ഥിനിയെ ശാരീരിക മായി ഉപദ്രവിക്കുകയായിരുന്നു. വിവരം വിദ്യാര്‍ഥിനി നഴ്‌സുമാരോട് പറഞ്ഞു. നഴ്‌സുമാര്‍ സൂപ്രണ്ടിനെയും സൂപ്രണ്ട് ഡിഎംഓയെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഡിഎംഒ ഓഫീസിലെ വിജിലന്‍സ് വിഭാഗം ഡോ. ജയശ്രീയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആശുപത്രിയിലെത്തി ജീവനക്കാരന്റേയും വിദ്യാര്‍ഥിനിയുടേയും നഴ്‌സുമാരുടേയും മൊഴി രേഖപ്പെടുത്തി. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിഎംഓയ്ക്ക് നല്‍കും. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Rape, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.