തിരുവനന്തപുരം: പാസ്‌പോര്‍ട്ട് ഓഫീസ് സൂപ്രണ്ടിന്റെ കുടപ്പനക്കുന്നിലെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കുടപ്പനക്കുന്ന് ടി.വി.സെന്ററിന് സമീപം സുരേഷ്‌കുമാറിന്റെ വീട്ടില്‍ വ്യാഴാഴ്ച പകല്‍ സമയത്തായിരുന്നു മോഷണം.
വീട്ടുകാര്‍ ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഓട്ടോറിക്ഷയിലെത്തിയ സംഘം വീടിന്റെ പിന്‍വശം വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 8000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കവര്‍ന്ന് മടങ്ങി. ഓട്ടോറിക്ഷയില്‍ ചിലര്‍ പോകുന്നത് അയല്‍വാസികളില്‍ ചിലര്‍ കണ്ടിരുന്നു. അതിനാല്‍ ഇവരാകാം മോഷണത്തിന് പിന്നിലെന്ന് കരുതുന്നതായി മണ്ണന്തല എസ്.ഐ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Robbery, Police, case.

വ്യാഴാഴ്ച രാത്രി 11 മണിയോടെ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരമറിയുന്നത്. തുടര്‍ന്ന് മണ്ണന്തല പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന കാര്യം അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Robbery, Police, case.

No comments:
Post a Comment