Latest News

വിദേശ മലയാളിയുടെ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം; കേരളകോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പിടിയില്‍

കോട്ടയം: ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വിദേശ മലയാളിയുടെ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തില്‍ നിന്ന് ഓടി രക്ഷപെട്ട രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. 

സംഘത്തിലെ പ്രധാനികളായ അടൂര്‍ സ്വദേശി അജിത്കുമാര്‍, കൂരോപ്പട സ്വദേശി സജി എന്നിവര്‍ക്കായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

കോട്ടയം തിരുവാര്‍പ്പ് സ്വദേശി ഷെമീര്‍(25), കാരാപ്പുഴ സ്വദേശി സുമേഷ്(25), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി അമ്പിളി (35), ചിങ്ങവനം സ്വദേശി അനുടോമി(23), കൊല്ലം പത്തനാപുരം സ്വദേശി ഉഷ(27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോള്‍ ലിസ്റ്റുകളെക്കുറിച്ചും, ഡയറിയിലും നോട്ട്പാഡുകളിലും രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളെക്കുറിച്ചുമാണ് പൊലീസ് അന്വേഷിക്കുന്നത്. പിടിയിലായ ഷെമീര്‍ കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗമായ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറിന്റെ മകനാണ്.

ഷമീറിനെതിരെ നേരത്തെ കോട്ടയത്ത് നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് വധശ്രമത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് അജികുമാറാണ് ഏറ്റുമാനൂരില്‍ വീട് വാടകയ്ക്ക് എടുത്തത്. നേരത്തെ ഇവര്‍ ചിങ്ങവനത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി നേരത്തെ അനാശാസ്യം നടത്തിവരുകയായിരുന്നുവെന്നും കോട്ടയം നഗരത്തില്‍ നേരത്തെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന കര്‍ശനമാക്കിയതിനാലാണ് ഇവര്‍ ഏറ്റുമാനൂരിലേക്ക് താവളം മാറ്റാന്‍ കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Kottayam, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.