Latest News

പതിനായിരങ്ങളെത്തി; എസ്.വൈ.എസ്. സമ്മേളനം സമാപിച്ചു


ചെര്‍ക്കള: രണ്ടുദിനങ്ങള്‍ക്കൊടുവില്‍ എസ്.വൈ.എസ്. അറുപതാം വാര്‍ഷിക മഹാസമ്മേളനം ചെര്‍ക്കളയില്‍ സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷകഘടകങ്ങളുടെയും സംഘശക്തി വിളിച്ചോതി പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം വെള്ളിയാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് തുടക്കംകുറിച്ചത്. അറിവിന്റെ നിരവധി സെഷനുകള്‍ മൂന്നുദിവസങ്ങളിലായി നടന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള നേതാക്കളും പണ്ഡിതന്മാരും സമ്മേളനത്തിലെത്തി. കേന്ദ്രമന്ത്രിമാരും കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍നിന്നുമുള്ള മന്ത്രിമാരും വേദിയിലെത്തി.

പ്രകൃതിസംരക്ഷണത്തിന്റെ വേറിട്ട പാഠവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ഓരോ റേഞ്ചിലും 60 ഫലവൃക്ഷങ്ങള്‍ വീതം നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി സുന്നി യുവജന സംഘം ആവിഷ്‌കരിച്ചിരിക്കുന്നത്. മരങ്ങള്‍ നട്ടുപിടിപ്പിക്കുക മാത്രമല്ല, നട്ടുപിടിപ്പിച്ച വൃക്ഷങ്ങള്‍ തടംകെട്ടി സംരക്ഷിക്കാന്‍ സ്ഥിരമായി ഒരു സംഘത്തെ ചുമതലപ്പെടുത്തുകകൂടി ചെയ്യുന്നു. ആസ്​പത്രി, സ്‌കൂള്‍പരിസരങ്ങള്‍, ആരാധനാലയങ്ങള്‍ മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് നന്മവൃക്ഷങ്ങളുയരുക. മാവ്, പ്ലാവ് തുടങ്ങി ഫലവും തണലും നല്‍കുന്ന വൃക്ഷങ്ങള്‍ മാത്രമാണ് നട്ടുപിടിപ്പിക്കുക. സംസ്ഥാനത്തുടനീളം ഇത്തരം ആയിരക്കണക്കിന് വൃക്ഷങ്ങളുയരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.