ഉദുമ: തീരദേശ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നുവരുന്ന ക്രിമിനലുകള്‍ക്കും മണല്‍ മാഫിയ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
ഉദുമ പഞ്ചായത്ത് ഓഫീസ് പരിസരം കേന്ദ്രീകരിച്ച നടന്ന മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ അണിനിരുന്നു പോലീസ് സ്റ്റേഷിന് മുന്നില്‍വെച്ച് മാര്‍ച്ച് കാഞ്ഞങ്ങാട് സിഐ സുധാകരന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു.
പൊലീസ് സ്റ്റേഷന് മാര്‍ച്ചിന് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്, ടി നാരായണന്, കെ സന്തോഷ്കുമാര്‍, കെ വി ബാലകൃഷ്ണന്, എം കുമാരന്, എം കെ വിജയന് എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment